കൊച്ചി : വിദ്യാർത്ഥികൾ കൂട്ടമായി എൻജിനിയറിംഗ് പരീക്ഷയിൽ കോപ്പിയടിച്ച സംഭവത്തിൽ പാലക്കാട് അൽ അമീൻ കോളജിലെ പരീക്ഷാകേന്ദ്രം ഒരു വർഷത്തേക്ക് റദ്ദാക്കാൻ സാങ്കേതിക സർവകലാശാല സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു.
പരീക്ഷാ നടത്തിപ്പിൽ ഗുരുതരമായ വീഴ്ച വരുത്തിയ ശ്രീകൃഷ്ണപുരം സർക്കാർ എൻജിനിയറിംഗ് കോളജിനു പിഴചുമത്താനും തുടരന്വേഷണം നടത്തുവാനും ഇന്നലെ ചേർന്ന സിൻഡിക്കറ്റ് യോഗത്തിൽ തീരുമാനമായി. സിൻഡിക്കറ്റ് അംഗങ്ങളായ പ്രഫ. ജി. സഞ്ജീവ്, ഡോ. വിനോദ് കുമാർ ജേക്കബ്, പരീക്ഷവിഭാഗം ജോയിന്റ് ഡയറക്ടർ എന്നിവരാണ് അന്വേഷണ സമിതിയിൽ.
വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി മൂന്നരക്കോടി രൂപ മുതൽ മുടക്കി ഓണ്‍ലൈൻ ജേർണലുകളും പ്രബന്ധ രചനകളിലെ പകർപ്പ് തടയാൻ സോഫ്റ്റ്വേറുകളും വാങ്ങും.
ഗവേഷണ പ്രവർത്തനങ്ങൾക്കും ബിഗ് ഡേറ്റാ വിശകലത്തിനുമായി ക്ലൗഡ്
കoപ്യൂട്ടിംഗ് സംവിധാനം ഏർപ്പെടുത്തും. സർവകലാശാലയിൽ നിന്ന് ഗവേഷണം, ബിരുദാനന്തര ബിരുദം എന്നിവ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഇനി മുതൽ ബിരുദദാനചടങ്ങ് സംഘടിപ്പിച്ചു സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.
ബിടെക് വിദ്യാർത്ഥികളുടെ ആവശ്യപ്രകാരം ഗ്രേഡ് കാർഡുകൾ ശതമാനത്തിലേക്ക് മാറ്റിയുള്ള മാർക്ക് ലിസ്റ്റ് നൽകും. കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താനും സർവകലാശാല തീരുമാനിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group