ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിനു തുടക്കo കുറിച്ചു.
റോമിലെ വിദ്യാഭ്യാസ സാംസ്കാരിക കാര്യാലയത്തിന്റെ മേധാവി കർദിനാൾ ഡോ. ജൂസെപ്പെ വെർസാൽദി ഓണ്‍ലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു.
ജൂബിലിയോടനുബന്ധിച്ച് വരാപ്പുഴ ബസിലിക്കയിൽ നിന്ന് കൊണ്ടുവന്ന ദീപശിഖ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈസ് ചാൻസലർ ബിഷപ് ജോസഫ് മാർ തോമസ് ഏറ്റുവാങ്ങി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രൊ ചാൻസലർ ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ അധ്യക്ഷത വഹിച്ചു.
കേരള മേഖല ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയിൽ, ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് റവ. ഡോ. സുജൻ അമൃതം എന്നിവർ പ്രസംഗിച്ചു.
‘സ്വത്വബോധവും ബഹുസ്വരതയും: വിദ്യാഭ്യാസം ഒരു പുനർ നിർവചനം’ എന്ന വിഷയത്തിലുള്ള അന്തർദേശീയ സെമിനാറിന്റെ ഉദ്ഘാടനം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ ചാൻസലർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നിർവ്വഹിച്ചു.
മംഗലപ്പുഴ, കാർമൽഗിരി സെമിനാരികളിലായി നടക്കുന്ന സെമിനാറിൽ ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികൾ, കോളജുകൾ, ദൈവശാസ്ത്ര പഠനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർക്ക് പുറമെ ഓസ്ട്രിയ, ഇറ്റലി, നൈജീരിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതരും പ്രബന്ധാവതരണം നടത്തും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group