സർക്കാർ അവഗണന അവസാനിപ്പിക്കണം: കാത്തോലിക്കാ കോൺഗ്രസ്

കോട്ടയം :സർക്കാർ ഇതര സർവ്വീസുകളിലുള്ള അപര്യാപ്തത പരിഹരിക്കുന്നതിനും ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ പിന്നോക്കാവസ്ഥയെപ്പറ്റി പഠിക്കുക്കുന്നതിനുമായി സർക്കാർ നിയോഗിച്ച ജസ്റ്റിസ് കോശി കമ്മീഷനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ചങ്ങനാശേരി അതിരൂപതാ കത്തോലിക്കാ കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു.
കമ്മീഷന് നൽകിയിട്ടുള്ള ഒരു വർഷ കാലാവധിയിൽ ആറുമാസം പിന്നിട്ടിട്ടും പ്രാരംഭ നടപടികളിലൂടെ പോലും കമ്മീഷന് മുന്നോട്ടു പോകാനാവാത്ത അവസ്‌ഥയാണ് നിലവിലുള്ളതെന്നും യോഗം ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് അഡ്വ:പി പി ജോസഫ് അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ ഫാ.ജോസ് മുകളേൽ,ജനറൽ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ,ട്രഷറർ,ബാബു വള്ളപ്പുര, ഗ്ലോബൽ ഭാരവാഹികളായ വർഗീസ് ആന്റണി,രാജേഷ് ജോൺ,ഷെയ്ൻ ജോസഫ്,പ്രൊഫ.ജാൻസൻ ജോസഫ്,സി.ടി തോമസ് എന്നിവർ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group