ഐ​എ​സി​ല്‍ ചേ​ര്‍​ന്ന മ​ല​യാ​ളി പെൺകുട്ടികളെ ഇ​ന്ത്യ​യി​ലേ​ക്ക് തിരിച്ച് ​ക്കൊ​ണ്ടു​വ​ന്നേ​ക്കി​ല്ല..

ഐ​എ​സി​ല്‍ ചേ​ര്‍​ന്ന മ​ല​യാ​ളി പെൺകുട്ടികളെ ഇന്ത്യ​യി​ലേ​ക്ക് തിരിച്ച് ​ക്കൊ​ണ്ടു​വ​ന്നേ​ക്കി​ല്ല,കു​ട്ടി​ക​ൾ​ക്കൊ​പ്പം അ​ഫ്ഗാ​ൻ ജയിലുകളില്‍ ക​ഴി​യു​ന്ന മ​ല​യാ​ളി​ക​ളാ​യ സോ​ണി​യ സെ​ബാ​സ്റ്റ്യ​ന്‍, മെ​റി​ന്‍ ജേ​ക്ക​ബ്, നി​മി​ഷ ഫാ​ത്തി​മ, റ​ഫീ​ല എ​ന്നി​വ​രെ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണ​മെ​ന്ന് അ​ഫ്ഗാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു, എന്നാൽ ഇവരെ തിരിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പറ്റില്ല എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
2016-18 കാ​ല​യ​ള​വി​ല്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ന​ന്‍​ഗ​ര്‍​ഹ​റി​ലേ​ക്ക് ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍​ക്കൊ​പ്പം എ​ത്തി​യ​വ​രാ​ണ് ഇ​വ​ര്‍ നാ​ലു​പേ​രും. അ​ഫ്ഗാ​നി​സ്ഥാ​നി​ലു​ണ്ടാ​യ വി​വി​ധ ഏ​റ്റു​മു​ട്ട​ലു​ക​ളി​ല്‍ ഇ​വ​രു​ടെ ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു.
ഐ​എ​സ് ഭീ​ക​ര​രു​ടെ വി​ധ​വ​ക​ളാ​യാണ് ഇവർ കാ​ബൂ​ളി​ലെ ജ​യി​ലി​ൽ കഴിയുന്നത്.
13 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 408 പേ​രാ​ണ് അ​ഫ്ഗാ​നി​ൽ ഐ​എ​സ് ഭീ​ക​ര​രാ​യി ജ​യി​ലി​ൽ കഴിയുന്നത് ,ഇതിൽ ഏ​ഴ് പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group