മണിപ്പൂരിന് പുതിയ സുരക്ഷാ തന്ത്രവുമായി സര്‍ക്കാര്‍

മണിപ്പൂരിൽ സമാധാനം കൊണ്ടുവരുവാൻ പുതിയ തന്ത്രവുമായി മണിപ്പൂരി സർക്കാർ.

തലസ്ഥാന നഗരിയുടെയും ജില്ലകളുടെയും സുരക്ഷാചുമതല ഒരു സേനയ്ക്ക് മാത്രമായി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റിലും കാങ്‌പോക്പി ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളിലും വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് പുതിയ നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്.

താഴ്‌വരയും കുന്നുകളും ചേരുന്ന ഭാഗങ്ങളില്‍ കലാപത്തിന്റെ ശ്രമങ്ങളെ അടിച്ചമര്‍ത്താൻ ഈ പ്രദേശങ്ങളില്‍ ബഫര്‍ സോണുകള്‍ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. താഴ്വരയിലുളളവര്‍ കുന്നുകളില്‍ തിരിച്ചു പോകുന്നത് തടയാനാണ് ഈ നീക്കം സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. അതേസമയം, വ്യാഴാഴ്ച മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ്, കാങ്‌പോക്പി ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ സായുധ കലാപകാരികളും ഇന്ത്യൻ സൈന്യവും തമ്മില്‍ നടന്ന വെടിവയ്പില്‍ രണ്ട് മെയ്തി വിഭാഗത്തിലുളളവര്‍ കൊല്ലപ്പെട്ടിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group