കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ്ഥാ​ന​ത്യാ​ഗം ചെ​യ്തു

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ തു​ന്പ​മ​ൺ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് സ്ഥാ​ന​ത്യാ​ഗം ചെ​യ്തു.

എ​ൺ​പ​ത്തി​യെ​ട്ടാം വ​യ​സി​ലേ​ക്കു പ്ര​വേ​ശി​ച്ച മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഭ​ദ്രാ​സ​ന ചു​മ​ത​ല​ക​ൾ ഒ​ഴി​യാ​നു​ള്ള സ​ന്ന​ദ്ധ​ത നേ​ര​ത്തേ എ​പ്പി​സ്കോ​പ്പ​ൽ സു​ന്ന​ഹ​ദോ​സി​നെ അ​റി​യി​ച്ചി​രു​ന്നു. ഇ​ത് അം​ഗീ​ക​രി​ച്ച് ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ ക​ല്പ​ന പു​റ​പ്പെ​ടു​വി​ച്ചു.

സെ​പ്റ്റം​ബ​ർ 14ന് ഇ​ത് നി​ല​വി​ൽ വ​രും. ഭ​ദ്രാ​സ​ന ചു​മ​ത​ല കാ​തോ​ലി​ക്ക ബാ​വ തു​ട​ർ​ന്ന് ഏ​റ്റെ​ടു​ക്കും. സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി ബം​ഗ​ളൂ​രു ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫി​മി​നെ ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​ന്നു മു​ത​ൽ നി​യ​മി​ച്ചി​രു​ന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group