കേരളത്തിൽ പടരുന്നത് ടൈപ്പ് ത്രീ ഡെങ്കി; തീവ്രവ്യാപനമുണ്ടാകുമെന്ന് മുന്നറിയിപ്പ്

കൊച്ചി : കേരളത്തിൽ അതിവേഗം പടർന്നു കൊണ്ടിരിക്കുന്നത് ടൈപ്പ് ത്രീ ഡെങ്കിയെന്ന് ആരോഗ്യ വിദഗ്ധര്‍. ഈ മാസവും അടുത്ത മാസവും ഡെങ്കി തീവ്ര വ്യാപനമുണ്ടാകുമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മഴയും വെയിലും ഇടവിട്ട് വന്നത് ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂട്ടി. ടൈപ്പ് വണ്‍, ടൈപ്പ് ടു വൈറസുകള്‍ക്കൊപ്പം ടൈപ്പ് 3 എന്ന വകഭേദം കൂടി പട‍ര്‍ന്നതോടെ കേരളം പനിച്ച്‌ വിറയ്ക്കുകയാണ്. രോഗ വ്യാപനം ഇനിയും കൂടും. രോഗം തീവ്രമാകാനുള്ള സാധ്യതയും ഉണ്ട്. മരണ നിരക്ക് കുറയ്ക്കുകയാണ് ഇനിയുള്ള ലക്ഷ്യം. ഇനിയുളള ദിവസങ്ങള്‍ തീവ്ര വ്യാപനത്തിന്‍റേതാകുമെന്നാണ് നിഗമനം. രോഗത്തിന്‍റെ രീതി, മരണ കാരണം എന്നിവ പഠന വിധേയമാക്കിയതിനു ശേഷമാണ് ഈ മുന്നറിയിപ്പ്.
അതേസമയം, കേരളത്തില്‍ ജൂണ്‍ മാസം മാത്രം പനി ബാധിച്ചത് 293424 പേര്‍ക്കാണ്. പകര്‍ച്ച വ്യാധികള്‍ ബാധിച്ച്‌ മരിച്ചവരുടെ ആകെ എണ്ണം 79. ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 1876പേര്‍ക്കാണെങ്കില്‍ രോഗ ലക്ഷണങ്ങളോടെ ചികില്‍സ തേടിയത് 6006 പേര്‍. എലിപ്പനി സ്ഥിരീകരിച്ചത് 166 പേര്‍ക്കാണെങ്കില്‍ രോഗ ലക്ഷണങ്ങളോടെ എത്തി ചികില്‍സ തേടിയത് 229 പേരാണ്. എലിപ്പനി മൂലം 23 പേര്‍ മരിച്ചു. വയറിളക്ക രോഗം ബാധിച്ചത് അരലക്ഷത്തിലധികം പേര്‍ക്കാണ്. 203 പേര്‍ക്ക് എച്ച്‌ വണ്‍ എൻ വണ്ണും സ്ഥിരീകരിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group