തുടർച്ചയായി ലത്തീൻ കത്തോലിക്കാ സഭയെ അപമാനിക്കുന്ന തരത്തിലുള്ള സർക്കാരിന്റെ നിലപാട്ഗൗരവമായി കാണുന്നുവെന്ന് ചൂണ്ടിക്കാട്ടി ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ പ്രസ്താവന ഇറക്കി.
പ്രസ്താവനയുടെ പൂർണ്ണരൂപം..
യേശുവിൽ പ്രിയമുള്ളവരെ,
തിരുവനന്തപുരത്ത് മുതലപ്പൊഴിയിലെ ആവർത്തിക്കുന്ന ദുരന്തങ്ങൾ മനുഷ്യസ്നേഹികളായ എല്ലാവരെയും ദു:ഖത്തിലാഴ്ത്തുകയാണ്. നാല് മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇത്തരം ദുരന്തങ്ങൾ സർക്കാർ സംവിധാനങ്ങളുടെ കുറ്റകരമായ അനാസ്ഥയുടെ ഫലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഐതിഹാസികമായ വിഴിഞ്ഞം സമരം അവസാനിപ്പിക്കുമ്പോൾ മുതലപ്പൊഴിയിലെ പുലിമുട്ട് നിർമ്മാണത്തിലെ അശാസ്ത്രീയത പഠിച്ച് പരിഹരിക്കുന്നതിന് ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ തുടർനടപടികൾ ഒന്നും സർക്കാർ സ്വീകരിച്ചിട്ടില്ല എന്നത് ഗുരുതരമായ വീഴ്ചയായി കാണേണ്ടതുണ്ട്.
സർക്കാരിന്റെ അനാസ്ഥകൊണ്ട് അപകടങ്ങൾ ആവർത്തിക്കുമ്പോൾ ജനങ്ങളുടെ പ്രതികരണം സ്വാഭാവികമാണ്.
അതെല്ലാം ഷോ ആണെന്ന മന്ത്രിയുടെ നിരീക്ഷണം നിരുത്തരവാദിത്വപരവുമാണ്. പ്രശ്നങ്ങളുടെ ഗൗരവംമനസ്സിലാക്കി പ്രശ്നപരിഹാരത്തിന് നേതൃത്വം നൽകുകയാണ് സർക്കാരും സർക്കാരിന്റെ പ്രതിനിധികളും ചെയ്യേണ്ടത്.
എന്നാൽ സഭാ നേതൃത്വത്തെ നിരന്തരം കുറ്റപ്പെടുത്താനും പ്രതികരിക്കുന്നവരെ അന്യായമായ വിധം കേസുകൾ എടുത്ത് ഭയപ്പെടുത്താനും നിശ്ശബ്ദരാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്.
ലത്തീൻ കത്തോലിക്ക സഭയെ നിരന്തരം അപമാനിക്കുന്ന സർക്കാരിന്റെ ശ്രമങ്ങൾ ഗൗരവത്തോടെയാണ് നമ്മൾ കാണുന്നത്.
ഈയവസരത്തിൽ എല്ലാ രൂപതകളും,ഇടവകകളും, സംഘടനകളും ഉചിതമായ വിധം പ്രതികരണങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കണം.*കെഎൽസിഎ ഇതിനകം ചില പ്രതിഷേധ പരിപാടികൾ നിശ്ചയിച്ചിട്ടുണ്ട്.ഈ ആഴ്ച പ്രതിഷേധ വാരമായി എല്ലാ യൂണിറ്റുകളും ആചരിക്കുന്നു.
പ്രതിഷേധങ്ങളുടെ ഭാഗമായി *ജൂലൈ 16 ഞായറാഴ്ച നമ്മുടെ എല്ലാ സംഘടനകളെയും സഹകരിപ്പിച്ചുകൊണ്ട് സംയുക്ത പ്രതികരണ സംഗമങ്ങൾ സംഘടിപ്പിക്കും ഈ പ്രതിഷേധപരിപാടികളിൽ എല്ലാ സംഘടനകളും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.ലത്തീൻ കത്തോലിക്ക സമൂഹത്തിനെതിരെ നടക്കുന്ന എല്ലാ ശ്രമങ്ങളോടും ജാഗ്രതാപൂർവ്വം നില കൊള്ളാൻ നമുക്ക് കഴിയണം.
പ്രാർത്ഥനകളോടെ,
ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ
പ്രസിഡന്റ്, കെആർഎൽസിസി
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group