ഒഡിഷ ട്രെയിൻ അപകടം: ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

രാജ്യത്തെ നടുക്കിയ ഒറീസ ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട് ഉന്നത റെയിൽവേ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.ബാലസോറിലെ സുരക്ഷ, സിഗ്നൽ എന്നിവയുടെ ചുമതലയിലുള്ളവരെയാണ് സ്ഥലം മാറ്റിയത്. ഖരഗ്പൂർ ഡിവിഷണൽ റെയിൽവേ മാനേജർ ഷുജത് ഹാഷ്മി, സോൺ പ്രിൻസിപ്പൽ ചീഫ് സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എൻജിനീയർ പിഎം സിക്ദർ, പ്രിൻസിപ്പൽ ചീഫ് സേഫ്റ്റി ഓഫിസർ ചന്ദൻ അധികാരി, പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി കമ്മീഷണർ ഡി ബി കസർ, പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർ മുഹമ്മദ്‌ ഒവൈസ് എന്നിവർക്കാണ് സ്ഥലം മാറ്റം. സ്ഥലം മാറ്റം സാധാരണ നടപടി മാത്രമെന്ന് സൗത്ത് ഈസ്റ്റൺ റെയിൽവെ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group