സൗഹൃദ കൂടിക്കാഴ്ചയ്ക്ക് വേദിയായി വത്തിക്കാൻ…

വത്തിക്കാൻ സിറ്റി : സൗഹൃദം തുളുമ്പുന്ന കൂടിക്കാഴ്ചയ്ക്ക് വേദിയായി വത്തിക്കാൻ.ചോസെൻ” എന്ന ഇൻറർനെറ്റ് പരമ്പരയിൽ ക്രിസ്തുവിനെ അവതരിപ്പിക്കുന്ന ജോനാഥൻ റൂമിയും ഫ്രാൻസിസ് മാർപാപ്പയും കണ്ടുമുട്ടി.തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് മാർപാപ്പയുമായുള്ള താരത്തിന്റെ കണ്ടുമുട്ടൽ നടന്നത്.പരിശുദ്ധ പിതാവുമായുള്ള സന്ദർശനം തന്റെ ബാല്യകാല സ്വപ്നസാക്ഷാത്കാരംമാണെന്ന് സന്ദർശനത്തിനുശേഷം റൂമി പറഞ്ഞു.”എന്റെ കുട്ടിക്കാലം മുതൽ, എനിക്ക് എപ്പോഴും മാർപ്പാപ്പയെ കാണാനും ലോക യുവജന ദിനത്തിലേക്ക് പോകാനും ആഗ്രഹമുണ്ടായിരുന്നു, അത് എങ്ങനെ ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ മാതാപിതാക്കൾ കുടിയേറ്റക്കാരായിരുന്നു, അതിനാൽ അത് സാധ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല താരം പറഞ്ഞു.സ്പാനിഷ് ഭാഷയിൽ മാർപാപ്പയെ അഭിസംബോധന ചെയ്ത റൂമി ഇന്റർനെറ്റ് പരമ്പരയിൽ യേശുവിനെ അവതരിപ്പിക്കുന്നത് തുടരുമ്പോൾ തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് മാർപാപ്പയോട് അപേക്ഷിച്ച ശേഷമാണ് മടങ്ങിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group