കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയാല്‍ കടുത്ത ശിക്ഷ ; വീണ്ടും മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി : 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വാഹനം ഓടിക്കാൻ നല്‍കുന്ന രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മുന്നറിയിപ്പുമായി വീണ്ടും മോട്ടോര്‍ വാഹന വകുപ്പ്.

കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയാല്‍ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പാണ് എം വി ഡി ഫേസ്ബുക്ക് കുറിപ്പിലൂടെ നല്‍കിയിരിക്കുന്നത്. കുട്ടികളുടെ വാഹനമോടിക്കല്‍ ശിക്ഷാ നടപടികള്‍ അറിയാത്തവര്‍ക്കായി എന്ന തലക്കെട്ടോടുകൂടിയാണ് എം വി ഡിയുടെ ഫേസ്ബുക്ക് കുറിപ്പ്.

മോട്ടോര്‍ വാഹന നിയമം വകുപ്പ് 180 , 181 പ്രകാരമാകും കേസെന്നും പിഴ കൂടാതെ 3 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നും എം വി ഡി വ്യക്തമാക്കിയിട്ടുണ്ട്. ഇരുപത്തിയഞ്ച് വയസു വരെ കുട്ടിക്ക് ഇന്ത്യയിലെവിടെ നിന്നും ലൈസന്‍സോ ലേര്‍ണേര്‍സോ എടുക്കുന്നതിന് വിലക്കുണ്ടാകുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വിവരിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group