ജി20 നേതാക്കളുടെ വിർച്വൽ ഉച്ചകോടി ഇന്ന്

ജി20 നേതാക്കളുടെ വിർച്വൽ ഉച്ചകോടി ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജി20 രാഷ്‌ട്രത്തലവന്മാർ പങ്കെടുക്കും. ഇസ്രായേൽ- ഹമാസ് യുദ്ധം അടക്കമുള്ള നിരവധി ആഗോള പ്രശ്‌നങ്ങൾ ഉച്ചകോടിയിൽ ചർച്ചയായേക്കും. ഇന്ത്യയുടെ അദ്ധ്യക്ഷ സ്ഥാനം ഈ മാസം അവസാനിക്കാനിരിക്കെയാണ് വിർച്വൽ ഉച്ചകോടി വിളിച്ചുചേർത്തിരിക്കുന്നത്.

ഇന്ന് വൈകുന്നേരം 5.30 നാണ് യോഗം. ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ പങ്കെടുക്കും. ഔദ്യോഗിക കാരണങ്ങളാൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങും യോഗത്തിൽ പങ്കെടുക്കില്ല. അമേരിക്കക്കായി ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനും ചൈനക്കായി പ്രധാനമന്ത്രി ലി ക്യുയാങും പങ്കെടുക്കും. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group