ആരാധിക്കാനും വിസ്മയിക്കാനുമുള്ള കഴിവുകൾ നാം നഷ്ടപ്പെടുത്തരുതെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.
മഞ്ഞുമാതാവിൻറെ തിരുന്നാൾ ദിനത്തോടനുബന്ധിച്ച് റോമിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിലുള്ള വിശുദ്ധ മേരി മേജർ ബസിലിക്കയുടെ സമർപ്പണത്തിന്റെ വാർഷികാനുസ്മരണത്തോട് അനുബന്ധിച്ച് പ്രസ്തുത ബസിലിക്കയിൽ നയിച്ച സായാഹ്ന പ്രാർത്ഥനാ വേളയിൽ സുവിശേഷ സന്ദേശം നൽകുകയായിരുന്നു മാർപ്പാപ്പ.
അനുതപിക്കുകയും ക്ഷമിക്കപ്പെടുകയും ചെയ്ത ഹൃദയങ്ങളിൽ നിന്നു വന്നെങ്കിൽ മാത്രമേ സമാധാനം യഥാർത്ഥവും സ്ഥായിയുമായി ഭവിക്കുകയുള്ളുവെന്നും, മാപ്പേകൽ സമാധാനം സംജാതമാക്കുന്നുവെന്നും, കാരണം അത് കർത്താവിന്റെ മഹത്തായ മനോഭാവമാണെന്നും പാപ്പാ പറഞ്ഞു. വിശുദ്ധ മേരി മേജർ ബസിലിക്കയുടെ ഉത്ഭവ ചരിത്രത്തിൽ കാണുന്ന വേനൽക്കാല മദ്ധ്യത്തിലെ മഞ്ഞുപെയ്യൽ എന്ന അത്ഭുത പ്രതിഭാസത്തിൻറെ പൊരുളിനെക്കുറിച്ചും പാപ്പാ തന്റെ പ്രാഭാഷണത്തിൽ വിശദീകരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m