ഓർത്തഡോക്‌സ് സഭാതലവൻ പാത്രിയാർക്കീസ് നിയോഫിറ്റ് കാലം ചെയ്‌തു

11 വർഷമായി ബൾഗേറിയൻ ഓർത്തഡോക്‌സ് സഭയെ നയിച്ച പാത്രിയാർക്കീസ് നിയോഫിറ്റ് കാലം ചെയ്‌തു. 78 വയസ്സായിരുന്നു. സോഫിയയിലെ മിലിറ്ററി ആശുപത്രിയിലായിരുന്നു അന്ത്യം.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നാല് മാസമായി പാത്രിയർക്കീസ് ​​ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന്‍ സഭാനേതൃത്വം അറിയിച്ചു.

പാത്രിയർക്കീസ് നിയോഫിറ്റിന്റെ യഥാര്‍ത്ഥ പേര് സിമിയോൺ നിക്കോളോവ് ദിമിത്രോവ് എന്നാണ്. 1945 ഒക്ടോബർ 15നു സോഫിയയിലാണ് ജനനം. 1975 ഓഗസ്റ്റ് 3ന് ട്രോയൻ ആശ്രമത്തിൽവെച്ച് സന്യാസിയായി അഭിഷിക്തനായി. 2001 ൽ റൂസ് മെത്രാപ്പോലീത്തയായി. 1971 – 2012 കാലയളവില്‍ സഭയെ നയിച്ച പാത്രിയാർക്കീസ് മാക്‌സിം കാലം ചെയ്തതിനെ തുടർന്ന് 2013 ഫെബ്രുവരി 24ന് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി പാത്രിയാർക്കീസ് പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 2019ൽ ഫ്രാൻസിസ് മാർപാപ്പയുടെ ബൾഗേറിയൻ സന്ദർശനത്തിനിടെ പാത്രിയർക്കീസുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group