“നിശ്ശബ്ദനായ കൊലയാളി”ബുക്ക്ലെറ്റ് പ്രകാശനവും വെബിനാറും സംഘടിപ്പിക്കുന്നു

ജീസസ് യൂത്തിന്റെ മാധ്യമ വിഭാഗമായ കെയ്‌റോസ് മീഡിയായുടെ ആഭിമുഖ്യത്തിൽ
യുവജനങ്ങളും, ലൈംഗികതയും എന്ന വിഷയത്തില്‍ വെബിനാറും, നിശ്ശബ്ദനായ കൊലയാളി എന്ന, ബുക്ക്ലെറ്റുകളുടെ പ്രകാശനവും നടക്കും..
കെ.സി.ബി.സി പ്രോ-ലൈഫ് കമ്മീഷന്‍ ചെയര്‍മാനും, കൊല്ലം രൂപത ബിഷപ്പ് റവ. ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി ബുക്ക്‌ലെറ്റ് പ്രകാശന കർമ്മം നിര്‍വഹിക്കുo തുടര്‍ന്ന് നടക്കുന്ന വെബിനാറില്‍
പോണോഗ്രഫിയും , അതിന്റെ അപകടവശങ്ങളും, ചതിക്കുഴികളും, എങ്ങനെ മോചനം നേടാം? എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ്
പോണോഗ്രഫിയെപ്പറ്റിയുള്ള ബുക്ക്ലെറ്റിന്റെ ഗ്രന്ഥകര്‍ത്താവും, തിയോളജി ഓഫ് ബോഡി ഫോര്‍ ലൈഫ് സ്ഥാപക ഡയറക്ടറുമായ ബാബു ജോണ്‍, പ്രശസ്ത സൈക്യാട്രിസ്റ്റും, തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ സീനിയര്‍ റെസിഡന്റുമായ ഡോക്ടര്‍ ഫാദര്‍ ഡേവ് അഗസ്റ്റിന്‍ അക്കര, അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍ ഡോക്ടര്‍ ബെറ്റ്‌സി തോമസ്, എന്നിവരടങ്ങുന്ന പാനല്‍ ചര്‍ച്ചയും നടക്കും.
വിശദവിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടുക https://docs.google.com/forms/d/e/1FAIpQLSf23al3LA5q4d9G1CfWjnjXEjGqTJekyjYvoHh_g_quy4_sYw/viewform?usp=sf_link Live YouTube link https://www.youtube.com/c/kairosmedia ബുക്ക് ലെറ്റ് www.Kairos.global വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ Follow this link to join WhatsApp group
https://chat.whatsapp.com/JuLEFpew35QHz84UJDmpgV

Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0