ദൈവസ്വരം ശ്രവിക്കാനും പരിശുദ്ധാത്മാവ് നിറയാനുമാണ് പ്രാർത്ഥിക്കുന്നത് : ഫാ. മാത്യു നായ്ക്കംപറമ്പിൽ

ദൈവസ്വരം ശ്രവിക്കാനും പരിശുദ്ധാത്മാവ് നിറയാനും ഉള്ള പ്രാർത്ഥനയ്ക്കാണ് ഇപ്പോൾ മുൻഗണന കൊടുക്കുന്നതെന്ന് പ്രശസ്ത വചനപ്രഘോഷകൻ ഫാ. മാത്യു നായ്ക്കംപറമ്പിൽ.കൂടാതെ ലോകസുവിശേഷീകരണത്തിനും നേതാക്കന്മാരുടെ വിശുദ്ധീകരണത്തിനും വേണ്ടിയുള്ള മാധ്യസ്ഥ പ്രാർത്ഥനയുo നടത്തുന്നുണ്ടെന്നും അതേ സമയം ഈ കാര്യങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ തനിക്ക് ഏറ്റവും ആവശ്യമുള്ള മറ്റ് അനുഗ്രഹങ്ങൾ കിട്ടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അനേകർക്കു വേണ്ടിയുള്ള മധ്യസ്ഥപ്രാർത്ഥന നമ്മുടെ ഹൃദയത്തിൽ ജ്വലിപ്പിച്ചുതരുന്നത് പരിശുദ്ധാത്മാവാണ്. ആർക്കുവേണ്ടി മാധ്യസ്ഥം വഹിക്കുവാൻ പരിശുദ്ധാത്മാവ് നമ്മെ ഒരുക്കുന്നുവോ അവരുടെ വേദനകളിലും ദു:ഖങ്ങളിലും ഒരു പങ്ക് നമ്മുടെ മേൽ വയ്ക്കപ്പെടുന്നു. സഹനം ഏറ്റെടുത്ത് മാധ്യസ്ഥം വഹിക്കുമ്പോൾ പരിശുദ്ധാത്മാവിൻ്റെ വരദാനങ്ങൾ നമ്മിൽ കൂടുതലായി വർഷിക്കപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group