അണക്കെട്ട് തകര്‍ന്ന് സൗദിയില്‍ കനത്ത നാശനഷ്ടം

സൗദിയില്‍ അണക്കെട്ട് തകര്‍ന്ന് കനത്ത നാശനഷ്ടം. അല്‍ ഖുറയ്യത്ത് ഗവര്‍ണറേറ്റിലെ ‘സമര്‍മദാ’ വാലി ഡാം ആണ് തകര്‍ന്നത്.

ഇതേത്തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറുകയും ഹൈവേകളും മറ്റും വെള്ളത്തിനടിയിലാവുകയും ചെയ്തിട്ടുണ്ട്. നിരവധി കൃഷിയിടങ്ങളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി എന്നാണ് റിപ്പോര്‍ട്ട്.ഒട്ടകങ്ങളും ആടുകളും ഉള്‍പ്പെടെ നൂറുകണക്കിന് വളര്‍ത്തുമൃഗങ്ങള്‍ ഒഴുകിപ്പോയതായും റിപ്പോര്‍ട്ടുണ്ട്.ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം.ഇതുവരെയും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group