ജൂണ്‍ 5 മുതല്‍ എഐ ക്യാമറകള്‍ പിഴ ഈടാക്കും; 12 വയസില്‍ താളെയുള്ളവര്‍ക്ക് ഇളവ്

ഐ ക്യാമറകള്‍ ജൂണ്‍ 5 മുതല്‍ പ്രവര്‍ത്തിക്കും. തിങ്കളാഴ്ച്ച മുതല്‍ പിഴ ഈടാക്കാന്‍ തുടങ്ങുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

അതേസമയം, 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പിഴ താത്ക്കാലം ഈടാക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്താകെ 726 എഐ ക്യാമറകളാണ് നിലവിലുള്ളത്. ഏഴ് നിയമലംഘനങ്ങള്‍ക്കാണ് പിഴ ഈടാക്കുക. മെയ് മാസം 20 മുതല്‍ പിഴ ഈടാക്കുമെന്നാണ് നേരത്തെ അറിയച്ചത്. എന്നാല്‍ ഇത് വീണ്ടും നീട്ടുകയായിരുന്നു.

ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപ, ഡ്രൈവിങ്ങിനിടെയുള്ള ഫോണ്‍ ഉപയോഗം 2000 രൂപ, ടു വീലറില്‍ രണ്ടിലേറെ പേരുടെ യാത്ര 1000 രൂപ, അമിതവേഗം 1500 രൂപ, ജംഗ്ക്ഷനുകളില്‍ ചുവപ്പ് സിഗംനല്‍ ലംഘനം, അനധികൃത പാര്‍ക്കിങ് 250 രൂപ എന്നിവയാണ് പിഴയായി അടയ്‌ക്കേണ്ട തുകകള്‍. ഓരോ തവണ നിയമലംഘനം നടക്കുമ്ബോഴും പിഴ ആവര്‍ത്തിക്കും. പിഴ ഈടാക്കുന്ന വിവരങ്ങള്‍ കോടതിക്ക് കൈമാറും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group