ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം; ഹിമാചല്‍പ്രദേശില്‍ മരണം 31ആയി

ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷമാകുന്നു. ഹിമാചല്‍പ്രദേശില്‍ 31 പേര്‍ക്കാണ് പേമാരിയിൽ ജീവൻ നഷ്ടമായത്. നാല് സംസ്ഥാനങ്ങളിലായി എൻ.ഡി.ആര്‍.എഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ അപകട നിലയിലെത്തിയ യമുനാ നദിക്കരയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

കഴിഞ്ഞ 10 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണ് യമുനയില്‍ രേഖപ്പെടുത്തിയത്. ഹിമാചല്‍പ്രദേശിലെ 7 ജില്ലകളിലും, ഉത്തരാഖണ്ഡിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്നതിനാല്‍ ഡല്‍ഹിയില്‍ നിന്ന് അംബാലയിലേക്കുള്ള നിരവധി ട്രെയിനുകള്‍ റദ്ദാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group