ഉത്തരേന്ത്യയിൽ മഴക്കെടുതി അതിരൂക്ഷം

ഉത്തരേന്ത്യയില്‍ മഴക്കെടുതി അതിരൂക്ഷമായി തുടരുന്നു. ദില്ലി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഹിമാചല്‍ പ്രദേശില്‍ ഇന്നലെ മഴക്കെടുതിയില്‍ അഞ്ച് പേര്‍ മരിച്ചു. ഗുജറാത്തിലും മഴക്കെടുതി അതിരൂക്ഷമായി തുടരുകയാണ്. ഏറ്റവുമധികം മഴ ലഭിച്ച ജുനഗഢ് ജില്ലയില്‍ പ്രളയ സാഹചര്യമാണ് ഉള്ളത്. വീടുകള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി. വാഹനങ്ങള്‍ ഒലിച്ച്‌ പോയി.

വിവിധ സംഭവങ്ങളിലായി ആറ് പേര്‍ക്ക് സംസ്ഥാനത്ത് മഴക്കെടുതിയില്‍ ജീവൻ നഷ്ടമായെന്നാണ് കണക്ക്. സൗരാഷ്ട്ര കച്ച്‌ മേഖലകളിലും തെക്കൻ ഗുജറാത്തിലുമാണ് സ്ഥിതി അതിരൂക്ഷം. ദ്വാരക, രാജ്കോട്ട്, ഭാവ്നഗര്‍, വല്‍സാഡ് ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ടാണ്. ജുനഗഢ് ജില്ലയില്‍ 3000 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

അതേസമയം യമുന നദിയിലെ ജലനിരപ്പ് 206.44 ആയി ഉയര്‍ന്നു. ഇതോടെ ഓള്‍ഡ് യമുന ബ്രിഡ്ജ് അടച്ചു. ട്രെയിൻ ഗതാഗതം വഴിതിരിച്ചു വിട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group