മതഭീകരവാദം ചോരക്കളമാക്കിയിടുന്ന ഫ്രാൻസ്

Avatar photo
ആധുനിക യുഗത്തിൽ നവമാധ്യമങ്ങളുടെ താളബോധത്തിൽ നിലകൊണ്ടീടുന്ന യുവത്വങ്ങളെ ക്രിസ്തുവിലേയ്ക്ക് ചേർത്തു നിർത്തുവാൻ ഒരു പുതിയ നവ മാധ്യമ വിപ്ലവം ഇവിടെ പിറവികൊള്ളുന്നു.

ആധുനിക ലോകത്തെ വൻ സാമ്പത്തിക ശക്തികളിലൊന്നാണ് ഫ്രാൻസ് എന്നതിൽ യാതൊരു സംശയവും ഇല്ല. ഫ്രാൻസ് എന്ന രാഷ്ട്രം തങ്ങളുടെ നിലപാടുകൾ കൊണ്ട് എന്നും ഒരു അച്ചുതണ്ട് ശക്തി പോലെ ശ്രദ്ധാകേന്ദ്രമായി നിലകൊള്ളാറുണ്ട്. ഭാരതത്തിന്റെ പ്രതിരോധ രംഗത്തേയ്ക്ക് കടന്നു വന്ന ഏറ്റവും മികച്ച  റാഫേൽ യുദ്ധവിമാനങ്ങൾ ഫ്രഞ്ച് നിർമ്മിതമായവയാണ് എന്നത് തന്നെ ആ രാഷ്ട്രത്തിന്റെ വ്യാവസായിക ശക്തിയെ വിളിച്ചോതുന്നു. ഫ്രാൻസിലെ പാരീസ് നഗരം സഞ്ചാരികളുടെയും പ്രണയിക്കുന്നവരുടെയും നഗരം എന്നാണ് അറിയപ്പെടുന്നത്. തികഞ്ഞ കത്തോലിക്കാ വിശ്വാസ പാരമ്പര്യമായിരുന്നു ചരിത്രത്തിന്റെ ഒരു കാലഘട്ടത്തിൽ ഫ്രാൻസിൽ നിലകൊണ്ടിരുന്നത്. എന്നാൽ ലോക ചരിത്രത്തിലെ വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന ഫ്രഞ്ച് വിപ്ലവം ആ പാരമ്പര്യങ്ങളെയെല്ലാം തച്ചുടച്ചു കളഞ്ഞു. റൂസോയും വാൾട്ടറയും മോണ്ടസ്ക്യുവും നീരിശ്വര – സോഷ്യലിസ്റ്റ് ആശയങ്ങൾ കൊണ്ട് ജനതകൾക്കിടയിൽ തകർത്താടിയപ്പോൾ നിലനിന്നിരുന്ന പല വ്യവസ്ഥിതികളും നിഷ്പ്രഭമായി തീർന്നു. അതിന്റെ പരിണിത ഫലമാണ് കത്തോലിക്കാ പള്ളികൾ സഭയുടെ നിയന്ത്രണത്തിലല്ല മറിച്ച് സർക്കാരിന്റെ മേൽനോട്ടത്തിലാണ്.

യൂറോപ്പിന്റെ തുറന്ന മനസ്സിന്റെ പ്രതീകമായി വാഴ്ത്തപ്പെടുന്ന അഭയാർത്ഥികൾക്ക് അഭയം നൽകിയതിലും ഫ്രാൻസ് മുൻപന്തിയിൽ നിന്നു. എന്നാൽ നിലവിൽ ഫ്രാൻസിൽ കാര്യങ്ങൾ മാറിമറിയുകയാണ്. ഒരിക്കൽ തങ്ങൾ സ്നേഹപൂർവ്വം അഭയം കൊടുത്ത ജനതയിലെ ഒരു ന്യൂനപക്ഷം അവരുടെ സമാധാന ജീവിതത്തിന്റെ താളം തെറ്റിക്കുന്നു എന്നു തന്നെ പറയാം. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും അവയുടെ പരമോന്നത നിറവിൽ നില നിൽക്കുന്ന ഇടമാണ് ഫ്രാൻസ്. ചലച്ചിത്രങ്ങൾക്ക്  സെൻസർ ബോർഡ് ഇല്ലാത്ത രാഷ്ട്രമാണ്. അഭയാർത്ഥികളെ സ്നേഹപൂർവ്വം മനുഷ്യത്വത്താൽ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ഫ്രാൻസ് നിലവിൽ അവയ്ക്ക് വലിയ വില നൽകിക്കൊണ്ടിരിക്കുന്നു. blasphemy is our birthright എന്ന് വിളിച്ചു പറയുന്ന ഫ്രഞ്ച് മണ്ണിൽ ഷാർലി എബ്ദോയുടെ കാർട്ടൂണിന്റെ പേരിൽ മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം അതേ ഷാർലി എബ്ദോ കാർട്ടൂൺ മോറൽ ആൻഡ് സിവിക് എഡ്യൂക്കേഷൻ വിഷയത്തിൽ ഫ്രഞ്ച് അധ്യാപകനായ സാമുവൽ പാറ്റി തന്റെ കുട്ടികളുടെ ഇടയിൽ അഭിപ്രായ സ്വാതന്ത്ര്യം എന്ന വിഷയത്തിൽ അവതരിപ്പിക്കുന്നു. അതിന്റെ പേരിൽ അദ്ദേഹം കുഴത്തറുത്ത് കൊല്ലപ്പെട്ടു. കൊലയാളി ഒരു അഭയാർത്ഥിയായിരുന്നു. അയാൾക്ക് പോളണ്ട് അഭയം നിക്ഷേധിച്ചിരുന്നു.വളരെ ആസൂത്രിതമായ കൊലപാതകം തന്നെയായിരുന്നു അത്. ഒരു രക്ഷിതാവ് കൊല്ലാൻ ആഹ്വാനം ചെയ്തു കൊണ്ട് വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചിരുന്നു.

ഇനി ഫ്രാൻസിലെ ചരിത്ര പ്രധാനമായ നേത്രാ ദാം കത്തീഡ്രൽ ദൂരൂഹമായ നിലയിൽ കുറച്ചു മാസങ്ങൾക്കു മുൻപ് കത്തിനശിച്ചു. സാമുവൽ പാറ്റിയുടെ കൊലപാതകത്തിനു ശേഷം താൻ പ്രതിനിധാനം ചെയ്യുന്ന മതത്തിന്റെ പ്രാർത്ഥനാമൊഴികൾ ഉയർത്തനോത്രോദാം ബസിലിക്കയിൽ അൾത്താര ശ്രൂശുഷിയുപ്പെടെ മൂന്നു പേരെ കഴുത്തറുത്ത് കൊന്നു. അതു കൂടാതെ ലിയോണിലെ ഒരു ഓർത്തഡോക്സ് വൈദീകനും ആക്രമണത്തിനിരയായി ഗുരുതരമായി പരിക്കേറ്റു. മത ഭീകരത ഫ്രാൻസിന്റെ മണ്ണിൽ അഴിഞ്ഞാടുകയാണ്. താൻ പ്രതിനിധാനം ചെയ്യുന്ന മതത്തിന്റെ പേരിൽ അപരനെ കഴുത്ത് വെട്ടിയും കുത്തിയും  കൊന്നുടുക്കുന്നതിനെക്കാൾ വലിയ ഭീകരത വേറെയില്ല തന്നെ.

ശക്തമായി പ്രതിരോധിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ്  മാക്രോൺ ശക്തമായ നിലപാടുകളിലൂടെ പറഞ്ഞുവച്ചു. മതഭീകരത ഫ്രാൻസിനെ രക്തത്താൽ ചുവപ്പിക്കുപ്പോൾ ക്രിസ്തുവിനെ പ്രതിയുള്ള ആദിമ ക്രൈസ്തവരെ പോലെ രക്തസാക്ഷിത്വം വഹിക്കാൻ  ധൈര്യം ലഭിക്കുമാറാകട്ടെ എന്നു നമ്മുക്ക് പ്രാർത്ഥിക്കാം. ഫ്രാൻസിലെ രക്തസാക്ഷിത്വ സഭയോട് നമ്മുക്ക് വിശ്വാസത്താൽ ഐക്യപ്പെടാം.

ദൈവം നമ്മെ അനുഗ്രഹിക്കട്ട.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group