ക്രൈ​സ്ത​വ​ര്‍ ആ​യു​ധ​മാ​ക്കേ​ണ്ട​ത് ​ക്രി​സ്തു​വി​ന്‍റെ കുരിശിനെ : തിയഡോഷ്യസ് മെത്രാപ്പോലീത്ത

കൊച്ചി : എ​ല്ലാ​വി​ധ പൈ​ശാ​ചി​ക ശ​ക്തി​ക​ളും തി​ന്മ​ക​ളും പി​ടി​മു​റു​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ അ​വ​യെ​ പ്ര​തി​രോ​ധി​ക്കാ​ന്‍ ക്രൈ​സ്ത​വ​ര്‍ ആ​യു​ധ​മാ​ക്കേ​ണ്ട​ത് യേ​ശു​ക്രി​സ്തു​വി​ന്‍റെ കു​രി​ശാ​ണെ​ന്ന് ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ര്‍ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്ത.

നി​ല​യ്ക്ക​ല്‍ സെ​ന്‍റ് തോ​മ​സ് എ​ക്യു​മെ​നി​ക്ക​ല്‍ ദേ​വാ​ല​യ​ത്തി​ല്‍ ചേ​ര്‍ന്ന എ​ക്യു​മെ​നി​ക്ക​ല്‍ ക​മ്മി​റ്റി മീ​റ്റിം​ഗി​ല്‍ അ​ധ്യ​ക്ഷ വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

മ​ണി​പ്പൂ​രി​ല്‍ ന​ട​ക്കു​ന്ന വ​ര്‍ഗീ​യ ക​ലാ​പ​ങ്ങ​ളെ യോ​ഗം അ​പ​ല​പി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല്‍ജ്യോ​തി ജോ​ള​ജി​ല്‍ ന​ട​ന്ന ആ​ക്ര​മ സം​ഭ​വ​ങ്ങ​ള്‍ക്കെ​തി​രെ യോ​ഗം പ്ര​തി​ഷേ​ധ പ്ര​മേ​യം പാ​സാ​ക്കി.

നി​ല​യ്ക്ക​ല്‍ എ​ക്യു​മെ​നി​ക്ക​ല്‍ ക​മ്മീ​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് ഡോ. ​ജോ​ഷ്വാ മാ​ര്‍ ഇ​ഗ്നാ​ത്തി​യോ​സ്, നി​ല​യ്ക്ക​ല്‍ എ​ക്യു​മെ​നി​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും സി​എ​സ്‌​ഐ സ​ഭ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക ബി​ഷ​പ്പു​മാ​യ ഡോ. ​സാ​ബു മ​ല​യി​ല്‍ കോ​ശി, മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭ നി​ല​യ്ക്ക​ല്‍ ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ന്‍ ഡോ. ​ജോ​ഷ്വാ മാ​ര്‍ നി​ക്കോ​ദ​മൂ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, നി​ല​യ്ക്ക​ല്‍ എ​ക്യു​മെ​നി​ക്ക​ല്‍ ദേ​വാ​ല​യ അ​ഡ്മി​നി​സ്ട്ര​റ്റ​ര്‍ ഫാ. ​ബാ​ബു മൈ​ക്കി​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group