ജീ​​വി​​ത​​ത്തി​​ല്‍ ​​ ക്രൈസ്തവ ദ​​ര്‍​ശ​​ന​​ങ്ങ​​ള്‍ മു​​റു​​കെ​പ്പി​​ടി​​ച്ചു​​കൊ​​ണ്ട് മു​​ന്നേ​​റ​​ണം : എ​​മരിറ്റ​​സ് മാ​​ര്‍ ജേ​​ക്ക​​ബ് മ​​ന​​ത്തോ​​ട​​ത്ത്

ജീ​​വി​​ത​​ത്തി​​ല്‍ ​​ ക്രൈസ്തവ ദ​​ര്‍​ശ​​ന​​ങ്ങ​​ള്‍ മു​​റു​​കെ​പ്പി​​ടി​​ച്ചു​​കൊ​​ണ്ട് മു​​ന്നേ​​റ​​ണമെ​​ന്നു പാ​​ല​​ക്കാ​​ട് രൂ​​പ​​ത എ​​മരിറ്റ​​സ് ബി​​ഷ​​പ് മാ​​ര്‍ ജേ​​ക്ക​​ബ് മ​​ന​​ത്തോ​​ട​​ത്ത്. സി​​എ​​ല്‍​സി​​യു​​ടെ സം​​സ്ഥാ​​ന​​ത​​ല ഇ​​ഗ്നേ​​ഷ്യ​​സ് ദി​​നാ​​ച​​ര​​ണം മു​​ണ്ടൂ​​ർ യു​​വ​​ക്ഷേ​​ത്ര​​യി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു ബി​​ഷ​​പ്. ദൈ​​വ​​വ​​ച​​നം പ​​ഠി​​ക്കു​​വാ​​നും ക്രൈ​​സ്ത​​വ​മൂ​​ല്യ​​ങ്ങ​​ള്‍ ജീ​​വി​​ത​​ത്തി​​ല്‍ പ്രാ​​വ​​ര്‍​ത്തി​​ക​​മാ​​ക്കു​​വാ​​നും ഏ​​വ​​രും പ​​രി​​ശ്ര​​മി​​ക്ക​​ണ​​മെ​​ന്നും ബി​​ഷ​​പ് കൂ​​ട്ടി​ച്ചേ​​ര്‍​ത്തു.

മു​​ണ്ടൂ​​ർ യു​​വ​​ക്ഷേ​​ത്ര കോ​​ള​​ജി​​ൽ ന​​ട​​ന്ന പ​​രി​​പാ​​ടി​​യി​​ൽ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍​റ് ഷോ​​ബി കെ. ​​പോ​​ള്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പാ​​ല​​ക്കാ​​ട് രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജി​​തി​​ന്‍ ചെ​​റു​​വ​​ത്തൂ​​ര്‍ ആ​​മു​​ഖ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

സം​​സ്ഥാ​​ന സി​​എ​​ല്‍​സി ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ഫ്ര​​ജോ വാ​​ഴ​​പ്പി​​ള്ളി സ​​ന്ദേ​​ശം ന​​ല്‍​കി. എ​​റ​​ണാ​​കു​​ളം​-​അ​​ങ്ക​​മാ​​ലി അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ആ​​ന്‍റോ ചേ​​ല​​ശേ​​രി അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group