ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ച് സിനിമ ഒരുങ്ങുന്നു…

വാഷിംഗ്ടൺ ഡിസി: ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ച് സിനിമ ഹോളിവുഡിൽ ഒരുങ്ങുന്നു.ഹോളിവുഡ് കലാകാരൻ ആഞ്ചലോ ലിബുട്ടിയും പ്രശസ്ത കാത്തലിക് യൂട്യൂബർ റോ ഗ്രിജൽബയും ചേർന്നാണ് ഈ മഹാ ദൗത്യം നിർവഹിക്കുന്നത്.2006 ൽ മരണമടഞ്ഞ ഇറ്റാലിയൻ കൗമാരക്കാരനായ വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിന്റെ ജീവിതമാണ് തങ്ങൾക്ക് ഇത്തരം ഒരു സിനിമയെടുക്കാൻ പ്രചോദനമായതെന്ന്ഇരുവരും പറഞ്ഞു.വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിന്റെ അമ്മ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ടെന്ന് ഇരുവരും ആരാധകരെ അറിയിച്ചു.കുർബാന അത്ഭുതങ്ങളെക്കുറിച്ചുള്ള ഗ്രിജൽബയുടെ യൂട്യൂബ് വീഡിയോക്ക് അര ദശലക്ഷത്തിലധികം വ്യൂവേഴ്സ് ആണുള്ളത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group