കൊച്ചി: വൈദികരുടെയും ധ്യാനകേന്ദ്രങ്ങളുടെയും പേരിൽ സംസ്ഥാനത്ത് വ്യാജ ഫോൺകോളുകൾ നടത്തി തട്ടിപ്പ് നടത്തുന്ന സംഘം വർധിക്കുന്നതായി റിപ്പോർട്ട്. യുവജനങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടാണ് ഇത്തരം വ്യാജ ഫോൺകോളുകൾ വരുന്നത്.ക്രൈസ്തവ സമൂഹത്തിന്റെ ഇടയിൽ വൈദികർക്കും ധ്യാന കേന്ദ്രങ്ങൾക്കുമുള്ള വിശ്വാസ്യതയും സ്വീകാര്യതയും കണക്കിലെടുത്തുകൊണ്ടാണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾ കേരളത്തിൽ നിലയുറപ്പിച്ചിരിക്കുന്നത്.വൈദികനാണ് എന്ന വ്യാജേനെ ആദ്യം യുവതീയുവാക്കളെ ഫോൺ ചെയ്യുകയും പിന്നീട് സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്ന ഇത്തരം സംഘങ്ങൾ തുടർന്ന് അശ്ലീല സംഭാഷണം ആരംഭിക്കുകയും ചെയ്യുന്നു.കൗൺസിലിങ് ആണെന്ന വ്യാജേന ചെറുപ്പക്കാരുടെ വ്യക്തിഗതവിവരങ്ങൾ കരസ്ഥമാക്കുന്ന ഈ കൂട്ടർ പിന്നീടവരെ മാനസികസമ്മർദ്ദത്തിന് അടിമകളാക്കുകയും ചെയ്യുന്നു.ഇടുക്കി എറണാകുളം തൃശൂർ ജില്ലകൾ കേന്ദ്രീകരിച്ചാണ് കൂടുതൽ തട്ടിപ്പുകളും നടക്കുന്നത്.ഇത്തരം തട്ടിപ്പിനെതിരെ യുവതീയുവാക്കളും കുടുംബാംഗങ്ങളും ജാഗ്രതപാലിക്കണമെന്ന് വിവിധ ക്രൈസ്തവ സംഘടനകൾ ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group