ഹൃദയത്തിലെ വിശപ്പകറ്റുന്ന അത്ഭുതമാണ് വിശുദ്ധ കുർബാനയെന്ന് ഫ്രാൻസിസ് പാപ്പ.
ആഗസ്റ്റ് 18-ലെ ആഞ്ചലൂസ് പ്രാർത്ഥനയിലാണ് പാപ്പ, വിശുദ്ധ കുർബാനയാകുന്ന അത്ഭുതത്തെക്കുറിച്ച് വിശ്വാസികളോടു പങ്കുവച്ചത്.
“പിതാവിൽനിന്നുള്ള സ്വർഗീയ അപ്പം, അത് പുത്രൻ മാംസം ധരിച്ചതാണ്. അനുദിനജീവിതത്തിൽ നമുക്ക് ഏറെ ആവശ്യമാണ് ഈ അപ്പം. കാരണം, ഇത് വയറിലെ വിശപ്പിനെയല്ല, മറിച്ച് ഹൃദയത്തിൽ നമുക്ക് അനുഭവപ്പെടുന്ന പ്രത്യാശയുടെ വിശപ്പും സത്യത്തിനും രക്ഷയ്ക്കുമുള്ള വിശപ്പും തൃപ്തിപ്പെടുത്തുന്നു. സ്വർഗത്തിൽനിന്നുള്ള അപ്പം എല്ലാ പ്രതീക്ഷകളെയും കവിയുന്ന ഒരു സമ്മാനമാണ്” – പാപ്പ പറഞ്ഞു.
നമുക്കുവേണ്ടി വിശുദ്ധ കുർബാനയിൽ സന്നിഹിതനാവുകയും നമുക്കൊപ്പമായിരിക്കുകയും ചെയ്യുന്ന ദിവ്യകാരുണ്യ അത്ഭുതത്തെപ്രതി നാം എന്നും നന്ദിയുള്ളവരായിരിക്കണമെന്നും പാപ്പ പ്രത്യേകം ഓർമ്മിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group