സമാധാനവും സമൂഹ നീതിയും ആവശ്യപ്പെട്ട് പരിശുദ്ധസിംഹാസനം

മ്യാൻമറിൽ നടക്കുന്ന ആഭ്യന്തര പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്നും രാജ്യത്ത് ഉടൻ തന്നെ സമാധാനം പുനഃസ്ഥാപിക്കണമെന്ന്. പരിശുദ്ധസിംഹാസനം മ്യാൻമർ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.പ്രതിഷേധങ്ങൾക്കെതിരായ ആക്രമണങ്ങൾ ഒഴിവാക്കാനും അറസ്റ്റുചെയ്യപ്പെട്ട ഉദ്യോഗസ്ഥന്മാരെയും മോചിപ്പിക്കാൻ മ്യാൻമർ സൈന്യത്തോട് ആവശ്യപ്പെട്ട’ ഐക്യ രാഷ്ട്ര സഭയിലെ ഉയർന്ന മനുഷ്യാവകാശ സമിതി കഴിഞ്ഞദിവസം പ്രമേയം പാസാക്കിയിരുന്നു. ജനങ്ങളിൽ സമാധാനപരമായി ഐക്യം വളർത്തുന്ന പ്രമേയത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതിനായി പരിശുദ്ധസിംഹാസന സ്ഥിരം നിരീക്ഷകനായ ആർച്ച് ബിഷപ്പ് ഇവാൻ ജൂർകോവിഡ് ആവശ്യപ്പെട്ടു .പുറത്താക്കപ്പെട്ട മ്യാൻമർ നേതാവ് ആംഗ് സാൻ സൂക്കിയെ അനുകൂലിക്കുന്ന ആൾക്കാർ കഴിഞ്ഞ ദിവസം പോലീസുമായി ഏറ്റുമുട്ടി.അഞ്ചോ അതിലധികം ആളുകളുടെ ഒത്തുചേരൽ നിർത്തലാക്കാനുള്ള സൈനിക ഭരണകൂടത്തിന്റെ ആഹ്വാനത്തെ ധിക്കരിച്ചുകൊണ്ട് ലക്ഷകണക്കിന് ആളുകൾ ആണ് പ്രധിഷേധ പ്രകടനത്തിൽ പങ്കുചേർന്നത് ഇതുവരെ നടന്നതിൽ വെച്ച് സമാധാന പരമായ ഏറ്റവും വലിയ പ്രതിഷേധ മാണ് മ്യാൻമറിൽ നടന്നത്. മ്യാൻമറിൽ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത സൈനിക നടപടി മൗലിക അവകാശങ്ങളുടെ ലംഘനവും മനുഷ്യന്റെ അന്തസ്സിന് വിലക്കുതടിയുമാണെന്ന് ബിഷപ്പ് ജൂർകോവിഡ് പറഞ്ഞു. പ്രതിഷേധക്കാർക്കുവേണ്ടി പ്രർത്തിക്കുന്നതായും ഐക്യ ദാർഢ്യം പ്രഖ്യാപിക്കുന്നതായും ഹോളി സീ വക്താവ് ബിഷപ്പ് അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group