നോമ്പുകാലം വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലും അധിഷ്ഠിതമാക്കുക : ഫ്രാൻസിസ് മാർപാപ്പ

ഈ വർഷത്തെ തന്റെ നോമ്പുകാല സന്ദേശത്തിൽ ദൈവശാസ്ത്രപരമായ 3 സത്ഗുണങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുവാൻ വിശ്വാസികളോട് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു .
നമ്മുടെ വിശ്വാസം നവികരിക്കാനും പ്രത്യാശയുടെ ജീവജലം നുകരുവാനും ദൈവസ്നേഹം സ്വികരിക്കുവാനും ഉതകുന്ന
ഒരു തുറന്ന ഹൃദയമനോഭാവം ഉണ്ടാകുവാൻ അദ്ദേഹം വിശ്വാസികളെ ക്ഷണിച്ചു . പെസഹാരഹസ്യത്തെ കുറിച്ചുള്ള തന്റെ വിചിന്തനങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ നോമ്പുകാല ചിന്തകൾ മാർപാപ്പ പങ്കുവെച്ചത്.. നമ്മുടെ ഈ നോമ്പുകാലo, പുനരുദ്ധാരണത്തിന്റെ വെളിച്ചത്തിൽ പ്രകാശിക്കപ്പെടട്ടെ. ആത്മീയയാത്ര ,ഉപവാസം ,പ്രാർത്ഥന,ധാനധർമം എന്നിവയിലൂടെ ആഴമായ വിശ്വാസത്തിലും ഫലപ്രദമായ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ പ്രത്യാശയിലും ജീവിക്കാൻ അവസരമൊരുക്കണമെന്ന് അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടു .
ദൈവത്തെ നമ്മുടെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനും അവന്റെ വാസസ്ഥലങ്ങളായി നമ്മുടെ ജീവിതം മാറുന്നതിനും ഈ നോമ്പുകാലം ഇടയാവട്ടെ മാർപാപ്പ പറഞ്ഞു. ദുർബലവും അനിശ്ചിതവുമായ സമയങ്ങളിൽ വെല്ലുവിളിയാണെന്ന് തോന്നുവെങ്കിലും ദൈവത്തിലേക്ക് തിരിയുമ്പോൾ നോമ്പുകാലം പ്രത്യാശയുടെ കാലമാണ് .നോമ്പിലെ പ്രത്യാശയുടെ അനുഭവം കുരിശിൽ ജീവൻ നൽകുകയും മൂന്നാം ദിവസം ഉയർക്കുകയും ചെയ്ത ക്രിസ്തുവിന്റെ പ്രത്യാശ സ്വീകരിക്കുകയാണ്, മാർപാപ്പ ഓർമപ്പെടുത്തി.വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും ഏറ്റവും ഉയർന്ന പ്രകടനമായാണ് സ്നേഹത്തെ മാർപാപ്പ വിശേഷിപ്പിച്ചത്.സ്നേഹം ക്കൂടായ്മയുടെ വെളിച്ചത്തെ സൃഷ്ടിക്കുന്നു, അത് ഹൃദയത്തിന്റെ കുതിച്ചു ചാട്ടമാണ് മാർപാപ്പ പറഞ്ഞു .സ്നേഹം നമ്മുടെ ജീവിതത്തിന് അർഥം നൽകുന്ന സമ്മാനമാണ് .സ്നേഹത്തോടെ ഈ നോമ്പുകാലം അനുഭവിക്കുക .കോവിഡ് 19 മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാനും മാർപാപ്പ ആഹ്വാനം നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group