ഐസിസ് തീവ്രവാദികളുടെ ആക്രമണത്തിനിരയായ മാതാവിനെ തിരുസ്വരൂപം ഇറ്റലിയിൽ..

ഐസിസ് തീവ്രവാദികളുടെ അവഹേളനത്തിനും ആക്രമണത്തിനും ഇരയായ, നിനവേ സമതലത്തിലെ ബെത്നയാ ദൈവാലയത്തിൽനിന്നുള്ള മരിയൻ തിരുരൂപo ഇറ്റലിയിൽ. ഇറാഖീ ക്രൈസ്തവരുടെ വിശ്വാസസാക്ഷ്യം ഇറ്റാലിയൻ ജനതയ്ക്കു മുന്നിൽ പ്രഘോഷിക്കുക എന്ന ലക്ഷ്യത്തോടെ പൊന്തിഫിക്കൽ സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ (എ.സി.എൻ) ആണ് ഈ മരിയൻരൂപം ഇറ്റലിയിലെത്തിച്ചിരിക്കുന്നത്.
ഐസിസ് തീവ്രവാദികളുടെ ആക്രമണത്തിൽ തിരുരൂപത്തിന്റെ ശിരസും ഒരു കൈപ്പത്തിയും തകർന്നിരുന്നു.
ഇറ്റലിയിലെ നിരവധി ദൈവാലയങ്ങളിലേക്ക് സെപ്തംബർ ഒന്നുമുതൽ ക്രിസ്മസിന് ഒരുക്കമായുള്ള ആഗമനകാലംവര (നവംബർ 28) തിരുസ്വരൂപ പ്രയാണവും സംഘടകർ ക്രമീകരിച്ചിട്ടുണ്ട്
.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group