പ്രത്യാശയുടെ ഭവനമൊരുക്കി കാഞ്ഞിരപ്പള്ളി രൂപത

കുടുംബ വർഷത്തിൽ പ്രത്യാശയുടെ ഭവനമൊരുക്കി കാഞ്ഞിരപ്പള്ളി രൂപത.

രൂപത മേരികുളത്ത് നിർമ്മിക്കുന്ന ‘ബേഥ് സവ്റ’, പ്രത്യാശയുടെ ഭവനത്തിന്റെ ശിലാസ്ഥാപനം രൂപതയുടെ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ, രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽലിന്റെ സാന്നിധ്യത്തിൽ നിർവ്വഹിച്ചു. കാഞ്ഞിരപ്പള്ളി രൂപത സുവർണ്ണ ജൂബിലി ഒരുക്കങ്ങളോടനുബന്ധിച്ച് കുമളിയിൽ വച്ച് 2023 മെയ് 12, രൂപതാദിനത്തിൽ മാർ ജോസ് പുളിക്കലാണ് രൂപതയിൽ കുടുംബ വർഷം പ്രഖ്യാപിച്ചത്. കുടുംബ വർഷത്തിൽ കുടുംബങ്ങൾക്കാശ്വാസമാകുന്ന പ്രത്യാശയുടെ ഭവനം മേരികുളത്തൊരുങ്ങുന്നത് സഭയുടെ ജീവകാരുണ്യ മുഖത്തെ പ്രതിഫലിപ്പിക്കുന്നതാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group