ജീവിതത്തിൽ തളർന്നു പോയവർക്ക് പ്രത്യാശയുണ്ട്: മാർപാപ്പ..

ജീവിത പരാജയങ്ങളിലും പ്രതിസന്ധികളിലും തളർന്നു പോയവർക്ക് പ്രത്യാശപകർന്ന് ഫ്രാൻസിസ് മാർപാപ്പ.മുന്നോട്ട് പോയി, ജീവിതം പുതുക്കിപ്പണിയൂ! എന്നാണ് പരിശുദ്ധ പിതാവിന്റെ ആഹ്വാനം.പലപ്പോഴും തകര്‍ച്ചയില്‍ ജീവിച്ചു നാം ശീലിച്ചു പോകാറുണ്ട്. ജീവിതം തകര്‍ന്നു കഴിയുമ്പോള്‍ അതേ അവസ്ഥയോട് സമരസപ്പെട്ട് അങ്ങനെ തന്നെ കഴിയുന്നു. എന്നാല്‍ നാം ഉയര്‍ത്തെഴുന്നേല്‍ക്കുകയും ജീവിതം പുതുക്കിപ്പണിയുകയും വേണം, പാപ്പാ പറഞ്ഞു.എസ്രായുടെ പുസ്തകത്തില്‍ തകര്‍ന്നു പോയ ജറുസലേം ദേവാലയം പുതുക്കി പണിയുന്ന ചരിത്രം വിവരിക്കുന്നുണ്ട് എന്നും അതിനു വേണ്ടി യഹൂദര്‍ സഹിച്ച സഹനങ്ങളും പാപ്പാ ഓര്‍മപ്പെടുത്തി.ജീവിതം പുതുക്കിപ്പണിയല്‍ ഒരു കൃപയാണ്. അര്‍ഹതയ്ക്കുപരിയുള്ള കൃപയാണത്. നമ്മുടെ അധ്വാനവും പോരാട്ടവും കൊണ്ട് നാം ഈ കൃപയെ യാഥാര്‍ത്ഥ്യമാക്കണം മാർപാപ്പ പറഞ്ഞു…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group