ദയാവധം നിയമവിധേയമാക്കിയതിനെ അപലപിച്ച് പോർച്ചുഗീസ് മെത്രാന്മാർ

ദയാവധം നിയമവിധേയമാക്കിയ പോർച്ചുഗൽ ഗവൺമെന്റിന്റെ നടപടിയെ അപലപിച്ച് കത്തോലിക്ക മെത്രാന്മാർ. പോർച്ചുഗൽ ഗവൺമെന്റ് പാസ്സാക്കിയ ദയാവധ നിയമത്തെ സംബന്ധിച്ച പോർച്ചുഗൽ മെത്രാന്മാരുടെ സമ്മേളനം (CEP) നേരത്തെ തന്നെ എതിർപ്പും ഖേദവും പ്രകടിപ്പിച്ചിരുന്നു . നിരവധി സംഘടനകളും ഈ നിയമ നിർമാണത്തിനെതിരായി രംഗത്ത് വന്നിരുന്നു . എന്നാൽ എല്ലാ എതിർപ്പുകളെയും അവഗണിച്ചു കൊണ്ട് പോർച്ചുഗൽ ഗവൺമെന്റ് ജനുവരി 29 ന് നിയമം പാസാക്കുകയായിരുന്നു. പുതിയ നിയമമനുസരിച്ച് 18 വയസ്സിനു മുകളിൽ പ്രായമുള്ള പൗരന്മാർക്ക് മാരകമായ അസുഖമോ നീണ്ടുനിൽക്കുന്ന അസഹനീയമായ വേദനയും ഉണ്ടെങ്കിൽ അവർക്ക് മരിക്കുന്നതിന് സ്വയം തീരുമാനമെടുക്കാനോ അല്ലെങ്കിൽ ബന്ധുക്കൾക്ക് ജീവിതം അവസാനിപ്പിക്കുന്നതിന് വേണ്ടി വൈദ്യ സഹായം തേടാൻ അനുമതി നൽകുന്നു. കോവിഡ് 19 പോലുള്ള പകർച്ചവ്യാധികൾക്കെതിരെ പോരാടുന്ന ഈ സാഹചര്യത്തിൽ ഇത്തരമൊരു നിയമം മനുഷ്യ ജീവന്റെ വിലയേറിയ മൂല്യങ്ങളെ ലംഘിക്കുന്നതാണ് എന്ന് CEP അഭിപ്രായപ്പെട്ടു ദയാവധത്തെ അസുഖത്തിനും കഷ്ടപ്പാടിനുമുള്ള പ്രതിവിധിയായി അംഗീകരിക്കാൻ കഴിയില്ലെന്നും ബിഷപ്പുമാർ പറഞ്ഞു. മനുഷ്യ ജീവിതത്തിന്റെ അന്തസ്സിനെ തന്നെ ദുർബലപ്പെടുത്തുന്ന ഒരു നിയമ നിർമാണമാണ് ഗവൺമെന്റ് നടത്തിയിരിക്കുന്നതെന്നും ഇതിനെതിരെ ശക്തമായി പ്രതിനിഷേധിക്കുമെന്നും ബിഷപ്പുമാർ വ്യക്തമാക്കി . പ്രസിഡന്റ് മാഴ്‌സെലോ റെബലോ ഡിസൂസ ഈ നിയമത്തിൽ ഒപ്പ് വെച്ചാൽ മാരകമായ രോഗികൾക്ക് ജീവിതം അവസാനിപ്പിക്കാൻ വൈദ്യ സഹായം തേടാൻ അനുവദിക്കുന്ന ലോകത്തിലെ ഏഴാമത്തെ രാജ്യമായി പോർച്ചുഗൽ മാറുമെന്നും അവർ ഓർമപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group