ടിവിഎസ് ഷോറൂമിൽ വൻ തീപിടുത്തം; ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു

കോഴിക്കോട് കാരന്തൂർ പാലക്കൽ പെട്രോൾ പമ്പിന് മുൻവശത്ത് പ്രവർത്തിക്കുന്ന ടിവിഎസ് ഷോറൂമിൽ തീപിടുത്തം വെള്ളിമാടുകുന്ന്, നരിക്കുനി എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.

ഷോറൂമിന്റെ പിന്‍വശത്താണ് തീ പിടിക്കാൻ ആരംഭിച്ചത്. തീ പടര്‍ന്നതോടെ ഓഫിസിനുള്ളിലെ ഫര്‍ണിച്ചറുകള്‍ പൂര്‍ണമായും കത്തി നശിച്ചു. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഷോറൂമിലുണ്ടായിരുന്ന നിരവധി ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group