കന്നി ബജറ്റിൽ ഇടുക്കിക്ക് പരിഗണന ലഭിച്ചില്ലെന്ന് : കത്തോലിക്ക കോൺഗ്രസ്

ചെറുതോണി രണ്ടാം പിണറായി സർക്കാരിന്റെ കന്നി ബജറ്റിൽ ഇടുക്കിക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത കമ്മിറ്റി, പ്രളയവും കോവിഡും കാലാവസ്ഥ വ്യതിയാനവും മൂലം ദുരിതത്തിലായ ജില്ലയെ രക്ഷിക്കാൻ ജില്ലയ്ക്കുള്ള പദ്ധതിവിഹിതം ഉയർത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ക്ഷീരമേഖലയിലും ടൂറിസം മേഖലയിലും ഉത്തേജന പാക്കേജുകൾ നടപ്പിലാക്കിയും മലയോര കർഷകരുടെ മോചനം സാധ്യമാക്കണം.വെർച്വൽ പ്ലാറ്റ്ഫോമിൽ ചേർന്ന യോഗത്തിൽ കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ അധ്യക്ഷ ത വഹിച്ചു. രൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം,ഗ്ലോബൽ സെക്രട്ടറി ജോസ്കു ട്ടി മാടപ്പള്ളി രൂപത ജനറൽ സെകട്ടറി മാത്യൂസ് ഐക്കര, ട്രഷറ ർ ബേബി കൊടകല്ലിൽ, ജോസഫ് കുര്യൻ, വി.ടി. തോമസ്, കുഞ്ഞമ്മ ചെറിയാൻ, എന്നിവർ പ്രസംഗിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group