ഒമിക്രോൺ നിസ്സാരമല്ല; ജാഗ്രതക്കുറവ് വിപത്തിന് കാരണമാകാം: കേന്ദ്രം..

നേരിയ രോഗലക്ഷണങ്ങളും കുറഞ്ഞ മരണനിരക്കും കണക്കിലെടുത്ത് ഒമിക്രോണിനെ നിസ്സാരവത്കരിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ രണ്ടുതരംഗങ്ങളെ അപേക്ഷിച്ച് രോഗവ്യാപനത്തോത് ഇരട്ടിയാണെന്നും ജാഗ്രതക്കുറവ് വലിയ വിപത്തിലേക്ക് വഴിയൊരുക്കുമെന്നും നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വ്യാപനം വർധിച്ചാൽ 60 പിന്നിട്ടവർ,ഗുരുതരരോഗങ്ങളുള്ളവർ എന്നിവരിലേക്ക് രോഗമെത്തും. ഇത് മുമ്പുണ്ടായതിന് സമാനമായ അടിയന്തരാവസ്ഥയ്ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.ഓമിക്രോൺ പിടിമുറുക്കുന്ന ഈ സാഹചര്യത്തിൽ മറ്റൊരു മഹാമാരി ലോകത്തിൽ പ്രവേശിക്കാതെ ഇരിക്കാൻ പ്രാർത്ഥനയാകുന്ന, കവചം ധരിച്ചു കൊണ്ട് നമുക്കും പ്രാർത്ഥിക്കാം..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group