കരുണയുടെ മുഖവുമായി : എഫ്സിസി വാഗമണ്ണിൽ

വാഗമൺ കോവിഡിനെത്തുടർന്നു ദുരിതമനുഭവിക്കുന്നവർക്കു കൈതാങ്ങായി എഫ്സിസിയുടെ ഭരണങ്ങാനം അൽഫോൻസാ പ്രൊവിൻസ് വാഗമണ്ണിൽ എഫ്സിസിയുടെ വാഗമൺ ഡെവലപ്മെന്റ് അസോസിയേഷന്റെ പ്രവർത്തന പരിധിയിൽപ്പെട്ട ഏലപ്പാറ ഗ്രാമപഞ്ചായത്തിലെ വാഗമൺ കൈതപ്പതാൽ, തിക്കോയി ഗ്രാമപഞ്ചായത്തിലെ വഴിക്കടവ് എന്നിവിടങ്ങളിലായി ഭക്ഷണം, മാസ്ക്, സാനിറ്റൈസർ എന്നിവയടങ്ങിയ 130 ഓളം കിറ്റുകൾ വിതരണം ചെയ്തു. തീക്കോയി ഗ്രാമപഞ്ചായത്ത് മെംബർ ബിനോയി ജോസഫ്, വാഗമൺ പഞ്ചായത്ത് മെംബർ പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർ കിറ്റുകൾ വീടുകളിൽ എത്തിച്ചുകൊടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group