തീരദേശ ജനതയോടുള്ള അവഗണന അവസാനിപ്പിക്കണം : മാർ ഡോ വര്‍ഗീസ് ചക്കാലക്കല്‍

തീരദേശ ജനതയോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും തിരുവനന്തപുരം അതിരൂപതയിലെ മെത്രാര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും കെആര്‍എല്‍സിസി പ്രസിഡന്‍റ് ഡോ വര്‍ഗീസ് ചക്കാലക്കല്‍.

വർഷങ്ങളായി വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങുന്ന കടല്‍ഭിത്തി നിര്‍മ്മണം എത്രയും വേഗം തീരപ്രദേശത്ത് പൂർത്തിയാക്കണമെന്നും ജെബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നവ എത്രയും വേഗം ക്രൈസ്തവ സമൂഹത്തിനു വേണ്ടി പ്രാവര്‍ത്തികമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരള ലത്തീന്‍ സമൂഹത്തിന്‍റെ ന്യായമായ അവകാശങ്ങളോടുള്ള സര്‍ക്കാരിന്‍റെ പിന്തിരിപ്പന്‍ മനോഭാവത്തിനെതിരെ ശക്തമായി തീരദേശ ജനത പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group