വിദ്യാഭ്യാസ മേഖലയിലെ നിഷ്പക്ഷത കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കണം

ഭാരതം എന്ന് വിളിക്കപ്പെട്ട പല നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർത്ത് ഇന്ത്യ എന്ന മഹത്തായ ഒരു രാജ്യം സ്വാതന്ത്ര്യം കൈവരിച്ച് അഭിവൃദ്ധിപ്രാപിച്ചത് ഒറ്റദിനം കൊണ്ടല്ല. നിരവധി മഹത് വ്യക്തികൾ രാപ്പകൽ അധ്വാനിച്ച്, ജീവത്യാഗം നടത്തിയതിൻ്റെ പരിണിത ഫലമാണ്. അതിലേക്ക് വിത്തു പാകി, വെള്ളമൊഴിച്ച്, കളപറിച്ച് , പരിപോഷിപ്പിച്ചത് ക്രൈസ്തവ ദർശനം ഉള്ളിൽ തീജ്വാല പടർത്തപ്പെട്ട ഒരു കൂട്ടം ജനതയും നേതൃത്വം നൽകിയ മിഷണറിമാരും പുരോഹിതരും സന്യസ്തരും ചേർന്നായിരുന്നു എന്നത് വാസ്തവമായ കാര്യമാണ്. അവരുടെ സമയോചിത ഇടപെടലുകൾ നമ്മെ നാം ആക്കി മാറ്റി. എന്നിട്ടിപ്പോൾ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുനിന്ന് നാം ഉറഞ്ഞുതുള്ളുന്നു. നമ്മുടെ ഉത്തരവാദിത്വം എന്തൊക്കെ എന്ന് നമ്മൾ അറിയുന്നുണ്ടോ?

നമുക്കായി നമ്മളുണ്ടാക്കിയ ഭരണഘടനയുടെ മതേതരത്വ മൂല്യങ്ങൾ സംരക്ഷിക്കുവാൻ നമ്മൾ ചെയ്യേണ്ട കർത്തവ്യങ്ങൾ എന്തൊക്കെയാണ്?

A. വിദ്യാഭ്യാസ മേഖലയിലെ നിഷ്പക്ഷത കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കണം. ഇന്ത്യയുടെ ചരിത്രവും വളർച്ചയുടെ മേനിയും ചിലർ തട്ടിയെടുക്കുമ്പോൾ തമസ്കരിക്കപ്പെടുന്നത് നമ്മുടെ പൂർവികരുടെ വിയർപ്പും ജീവനുമാണ്. അത് കാത്തുസൂക്ഷിക്കാൻ ഇന്ത്യയിലെ ഭൂരിഭാഗം വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും ഉടമകളായ നമുക്ക് സാധിക്കുന്നുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട്? സാധിക്കാൻ എന്തു ചെയ്യണം?

B. സർക്കാർ തലങ്ങളിൽ സ്വാധീനിക്കുവാൻ കഴിയുന്ന ഇതര മതസ്തരേക്കാൾ അധികാരവും കഴിവും ഉണ്ടായിരുന്ന നമ്മൾ ഇന്ന് പിന്മാറിനില്ക്കുന്നു. ‘അനീതി, അനീതി’ എന്ന് ഓലിയിട്ടും മറ്റുള്ളവരെ കുറ്റപ്പെടുത്തിയും കാലം കഴിച്ചുകൂട്ടാം എന്ന് ചിന്തിക്കുന്നത് മഠയത്തരം അല്ലേ?

C. സർക്കാരിൽനിന്നുള്ള അറിയിപ്പുണ്ടായിട്ടും നമ്മൾ ഏറെ വൈകിയാണ് ബഹു. മുഖ്യമന്ത്രിയെയും വിദ്യാഭ്യാസവകുപ്പു മന്ത്രിയെയും കണ്ട് കാര്യങ്ങൾ ധരിപ്പിച്ചത്.

D. പാഠ്യപദ്ധതി തയ്യാറാക്കിക്കൊടുക്കാൻ പ്രാപ്തിയുള്ള അധ്യാപകരെയാണ് ഇപ്പോൾ ആവശ്യം. വിശ്വാസവും കഴിവും സന്മനസ്സും ഉള്ള അമ്പതോളം ക്രൈസ്തവ അധ്യാപകരെ ഉടൻ ലഭിക്കുക എന്നത് ഇപ്പോൾ അനിവാര്യമാണ്. ഈ ആഴ്ചയ്ക്കുള്ളിൽ അത്തരം അധ്യാപകരുടെ പേരുവിവരം രേഖാമൂലം കൊടുക്കേണ്ടതുണ്ട്. തയ്യാറുണ്ടോ?

E. അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് തിരുമേനി ( Chairman, commission for education, KCBC), ബഹു. ജാൻസി ജെയിംസ് (Former Vice Chancellor, Gandhi & Central Universities), Sri. Bala Subramanian (Director, Ecclesiasia United Forum ) എന്നിവർക്കൊപ്പം ഞാനും മീറ്റിംഗുകളിൽ ഉണ്ടായിരുന്നു. SERTക്ക് നമ്മൾ കൊടുക്കുന്ന പാനലുകൾ ശുപാർശ ചെയ്യപ്പെടേണ്ടതാണ്. അതിനാൽ ഉണർന്ന് പ്രവർത്തിക്കുവാൻ നമ്മൾ തയ്യാറാവുക.

വിലപിക്കലല്ല, പ്രവർത്തനമാണ് ഉചിതം. ഈശോ പറഞ്ഞു: “പകൽ ഉള്ളിടത്തോളം അയച്ചവൻ്റെ പ്രവൃത്തി ചെയ്യുക, ആർക്കും പ്രവർത്തിക്കാനാവാത്ത രാത്രി വരുന്നു”.

അഭിവന്ദ്യ Dr. ജോഷ്വാ മാർ ഇഗനാത്തിയോസ് തിരുമേനിയും, ബഹു. ജാൻസി ജെയിംസ്( മുൻ വൈസ് ചാൻസലർ)& Mr. ബാല സുബ്രമണ്യൻ എന്നിവർ ചേർന്ന് നമ്മുടെ വിദ്യാഭ്യാസ മന്ത്രിയേയും, ബഹു. മുഖ്യ മന്ത്രിയെയും നേരിൽ കണ്ട് പുതുതായി തയ്യാറാക്കുന്ന പാഠ്യ പദ്ധതിയിൽ ക്രിസ്തീയ മൂല്യാധിഷ്ഠിതവും, മിഷണറി contributions ഉം ഉൾപ്പെടുത്തി ബഹുസ്വരതയുടെ ഐക്യം വർദ്ധിപ്പിക്കാനും ഉതകുന്ന കാര്യങ്ങളെ കൃത്യമായി പങ്ക് വെച്ചു. അതിൻ്റെ ആവശ്യം മന്ത്രി തലത്തിലും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടു വരാം എന്ന് മുഖ്യമന്ത്രിയും ഉറപ്പ് തന്നു..

കടപ്പാട് :ഫാ. ജോൺസൺ തേക്കടയിൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group