കർദിനാൾമാരുടെ സ്ഥാനാരോഹണ ചടങ്ങുകളുടെ സമയക്രമം വത്തിക്കാൻ പ്രസിദ്ധീകരിച്ചു.
സ്ഥാനാരോഹണ ചടങ്ങുകൾ ഡിസംബർ ഏഴിന് ഉച്ചകഴിഞ്ഞ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കും. അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിനമായ ഡിസംബർ എട്ടിന് ഫ്രാൻസിസ് പാപ്പയും കർദ്ദിനാൾ സംഘം മുഴുവനും വത്തിക്കാൻ ബസിലിക്കയിൽ ഒരുമിച്ചുകൂടി നന്ദിയർപ്പിക്കും.
ഒക്ടോബർ 12 ന് ഫ്രാൻസിസ് മാർപാപ്പ നാമനിർദ്ദേശം ചെയ്യപ്പെട്ട കർദിനാൾമാരെ അഭിസംബോധന ചെയ്ത് ഒരു കത്ത് അയക്കുകയും ചെയ്തു. പാപ്പ അവരെ ‘സേവകൻ’ എന്നാണ് അഭിസംബോധന ചെയ്തത്. നവംബർ 17ന് പാവപ്പെട്ടവരുടെ ആഗോള ദിനത്തിൽ നടക്കുന്ന വിശുദ്ധ കുർബ്ബാനയിൽ മാർപാപ്പ അധ്യക്ഷത വഹിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group