വീണ്ടും മേഘവിസ്‌ഫോടനം; മരണം 12 ആയി

ഹിമാചൽ പ്രദേശിൽ വീണ്ടും ഉണ്ടായ മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും 12 മരണം.

400ഓളം റോഡുകളും നിരവധി വീടുകളും തകർന്നു. ഷിംല അടക്കം 6 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഷിംല, സോളൻ, മാണ്ഡി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി.

ഇന്നും നാളെയും ശക്തമായ മഴ ഉണ്ടാകും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയുടെ പശ്ചാത്തലത്തിൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖു പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് കൂടുതൽ സഹായം സംസ്ഥാനം ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group