കരിമ്പൻ: സീറോമലബാർസഭയുടെ യുവജന സംഘടനയായ സീറോമലബാർ യൂത്ത് മൂവ്മെന്റിന്റെ (SMYM) സംസ്ഥാനതല പ്രവർത്തന വർഷ ഉദ്ഘാടനവും യുവനസ്രാണി സംഗമവും 2024 നവംബർ മൂന്നിന് ഇടുക്കി രൂപതയിൽ കാൽവരി മൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. രൂപതാ പ്രസിഡന്റുമാരുടെ സംയുക്ത യോഗത്തിൽ വച്ചാണ് ഇടുക്കി രൂപത ആതിഥേയത്വം ഏറ്റെടുത്തത്. സമ്മേളന നഗരിയിലേക്ക് കൊടിമര യാത്രയായി കാഞ്ഞിരപ്പള്ളി രൂപതയിൽനിന്നും, ഛായാചിത്ര പ്രയാണമായി കോട്ടയം അതിരൂപതയിൽനിന്നും, പതാക വഹിച്ചുകൊണ്ട് കോതമംഗലം രൂപതയിൽനിന്നും തുടങ്ങുന്ന യാത്രകൾ എത്തിച്ചേരുന്ന ഇടുക്കിയിൽ പതാക ഉയർത്തി പ്രവർത്തന വർഷത്തിന് തുടക്കം കുറിക്കുന്നു. അഭിവന്ദ്യ പിതാക്കന്മാർ ജനപ്രതിനിധികൾ, വൈദീകർ, സിസ്റ്റേഴ്സ് എന്നിവരും SMYMന്റെ സംസ്ഥാന- രൂപത- മേഖല- യൂണിറ്റ് തല യുവജന നേതാക്കന്മാരും പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും സംസ്ഥാന പ്രസിഡന്റ് ശ്രീ. അലക്സ് തോമസ് പുളിമൂട്ടിൽ അറിയിച്ചു.