പ​ര​സ്നേ​ഹ​ പ്രവർത്തികളുടെ മഹനീയ മാതൃക-:

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ദേ​ശീ​യ തലത്തിൽ വേ​റി​ട്ട മു​ഖ​മാ​യി​രു​ന്നു ബി​ഷ​പ് ജേ​ക്ക​ബ്മാ​ർ ബ​ർ​ണ​ബാ​സ്. പാ​വ​ങ്ങ​ളു​ടെ പി​താ​വെ​ന്നാ​ണ് അ​ദ്ദേ​ഹം അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.പ​ര​സ്നേ​ഹ​ത്തി​ന്‍റെയും,സേ​വ​ന​ത്തി​ന്‍റെ, സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ, മാ​നു​ഷി​ക​ത​യു​ടെയും ​ പാ​വ​ങ്ങ​ളോ​ടു​ള്ള ക​രു​ത​ലി​ന്‍റെയും മു​ഖ​മാ​യി​രു​ന്നു ബ​ർ​ണ​ബാ​സ് പി​താ​വ്.കോ​വി​ഡും ലോ​ക്ഡൗ​ണും മൂ​ലം ക​ഷ്ട​ത്തി​ലാ​യ പാ​വ​ങ്ങ​ൾ​ക്കുവേ​ണ്ടി സ്വ​ന്തം
ആ​രോ​ഗ്യം പോ​ലും അ​വ​ഗ​ണി​ച്ചു പ​ണി​യെ​ടു​ത്ത ഇ​ട​യ​ൻ കോ​വി​ഡി​ലൂ​ടെ നി​ത്യ​ത​യി​ലേ​ക്കു വി​ളി​ക്ക​പ്പെ​ട്ട​തും ദൈ​വ​നി​യോ​ഗ​മാ​കും. പാ​വ​ങ്ങ​ളു​ടെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ​യും ആ​ശ്ര​യ​മാ​യി​രു​ന്ന ബ​ർ​ണ​ബാ​സ് പി​താ​വി​ന് കോ​വി​ഡി​നെ​ക്കു​റി​ച്ച് ആ​ശ​ങ്ക​യോ ഭ​യ​മോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ദേ​ശ​വ്യാ​പ​ക​മാ​യി ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച 2020 മാ​ർ​ച്ച് 25 മു​ത​ൽ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​നാ​യി ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ഡ​ൽ​ഹി​യി​ലെ ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​തു വ​രെ പാ​വ​ങ്ങ​ൾ​ക്കു വേ​ണ്ടി വി​ശ്ര​മ​മി​ല്ലാ​തെ മാ​ർ ബ​ർ​ണ​ബാ​സ് പ്ര​വ​ർ​ത്തി​ച്ചു.
നി​ർ​ധ​ന​രാ​യ 60 കു​ടും​ബ​ങ്ങ​ളെദ​ത്തെ​ടു​ത്താ​ണു ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ത​ന്‍റെ അ​റു​പ​താം പി​റ​ന്നാ​ളി​ൽ പി​താ​വ് മാ​തൃ​ക കാ​ട്ടി​യ​ത്. തു​ട​ക്ക​മെ​ന്ന നി​ല​യി​ൽ ഓ​രോ കു​ടും​ബ​ത്തി​നും 10,000 രൂ​പ വീ​തം ന​ൽ​കി. മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണു രൂ​പ​ത​യു​ടെ കീ​ഴി​ലെ മി​ഷ​ൻ മേ​ഖ​ല​ക​ളി​ൽ നി​ന്ന് അ​ർ​ഹ​രെ ക​ണ്ടെ​ത്തി സ​ഹാ​യി​മെ​ത്തി​ച്ച​ത്.
ഈ ​പാ​വ​ങ്ങ​ൾ​ക്കി​ല്ലാ​ത്ത സു​ര​ക്ഷ ന​മു​ക്കെ​ന്തി​നാ​ണ്? എ​നി​ക്കു കോ​വി​ഡ് വ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​റി​യാം. ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളി​ൽ വീ​ഴ്ച വ​രു​ത്താ​റി​ല്ല. പ​ക്ഷേ ദൈ​വം ഏ​ൽ​പി​ച്ച ജോ​ലി​ക​ൾ ചെ​യ്യു​ക​യാ​ണു പ്ര​ധാ​നം. അ​ശ​ര​ണ​ർ​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്പോ​ൾ ജീ​വ​ൻ ബ​ലി കൊ​ടു​ക്കേ​ണ്ടി വ​ന്നാ​ലും അ​തി​ൽ സ​ന്തോ​ഷ​മേ​യൂ​ള്ളൂ. എ​ന്നാ​ൽ ക​ഷ്ട​പ്പെ​ടു​ന്ന മ​ക്ക​ളെ സ​ഹാ​യി​ക്കു​ക​യെ​ന്ന​തു ക​ട​മ​യാ​ണ്. ബാ​ക്കി​യെ​ല്ലാം ദൈ​വ​ത്തി​ന്‍റെ ഇ​ഷ്ട​മാ​ണ്’’- ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ൽ ഡ​ൽ​ഹി നേ​ബ് സ​രാ​യി​ലെ സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യു​ടെ താ​ഴ​ത്തെ ഹാ​ളി​ലി​രു​ന്നു പാ​വ​ങ്ങ​ൾ​ക്കു സൗ​ജ​ന്യ ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​നി​ടെ​യു​ള്ള സം​സാ​ര​ത്തി​ൽ ബി​ഷ​പ് മാ​ർ ജേക്കബിന്റെ വാക്കുകൾ ഇപ്പോഴും വിശ്വാസികൾക്ക് പ്രചോദനമാണ്….


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group