സൈനിക ശക്തിയില്‍ ഭാരതം നാലാമത്; ഗ്ലോബല്‍ ഫയര്‍പവര്‍ റേറ്റിംഗ് റിപ്പോര്‍ട്ട് പുറത്ത്

സൈനിക ശക്തിയില്‍ നാലാം സ്ഥാനത്ത് ഭാരതം. ആഗോളതലത്തില്‍ പ്രതിരോധ വിവരങ്ങളെ കുറിച്ച്‌ പഠിക്കുന്ന സംഘമാണ് ഗ്ലോബല്‍ ഫയര്‍പവര്‍.

രാജ്യങ്ങളുടെ സൈനിക ശക്തി അപഗ്രഥിച്ച്‌ ഇവര്‍ തയാറാക്കിയ റിപ്പോര്‍ട്ടാണ് ഇത്‌. ആഗോളതലത്തില്‍ ഏറ്റവും ശക്തമായ സൈന്യം അമേരിക്കയുടേതാണ്. റഷ്യയും ചൈനയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളാണുള്ളത്.

സൈനികരുടെ എണ്ണം, സൈനിക ഉപകരണങ്ങള്‍, സാമ്ബത്തിക സ്ഥിരത, ഭൂമിശാസ്ത്രപരമായ സ്ഥാനം എന്നിങ്ങനെ 60-ലധികം ഘടകങ്ങള്‍ റിപ്പോര്‍ട്ടിനായി അപഗ്രഥിച്ചിട്ടുണ്ട്. 145 രാജ്യങ്ങളില്‍ നിന്നും ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിച്ചാണ് 2024-ലെ ഗ്ലോബല്‍ റാങ്കിംഗ് തയാറാക്കിയിരിക്കുന്നത്. പവര്‍ ഇൻഡക്സ്‌ സ്കോര്‍ നിര്‍ണ്ണയിക്കുകയാണ് റിപ്പോര്‍ട്ട്. ഇതിന് പുറമേ റാങ്കിംഗിലുണ്ടായിട്ടുള്ള മാറ്റങ്ങളും അതിന്റെ റിപ്പോര്‍ട്ട് പരിശോധിക്കുന്നു.

ലോകത്തിലെ 10 മികച്ച സൈനിക ശക്തിയുള്ള രാജ്യങ്ങള്‍ ആണ്‌ അമേരിക്ക, റഷ്യ, ചൈന, ഭാരതം, ദക്ഷിണ കൊറിയ, ബ്രിട്ടണ്‍, ജപ്പാൻ, തുര്‍ക്കി, പാകിസ്താൻ, ഇറ്റലി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group