സാമ്പത്തിക ഭദ്രതയിൽ കേരളം ഏറെ പിന്നില്‍; ഒന്നാമത് മഹാരാഷ്ട്ര

രജ്യത്തെ 17 മുന്‍നിര സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭദ്രത വിലയിരുത്തി ഡോയിച് ബാങ്ക് (Deutsche Bank India) മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൗശിക് ദാസാണ് സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

2023-24ലെ സംസ്ഥാന ബജറ്റുകള്‍ വിശകലനം ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മഹാരാഷ്ട്രയാണ് ഏറ്റവും സാമ്പത്തിക ഭദ്രതയുള്ള സംസ്ഥാനം. ഛത്തീസ്ഗഢ് രണ്ടാമതും തെലങ്കാന മൂന്നാമതുമാണ്.

ബംഗാളിന്റെ സാമ്പത്തിക ഭദ്രത ഏറ്റവും മോശമാണ്. പഞ്ചാബാണ് ബംഗാളിന് തൊട്ടുപിന്നിലുള്ളത്. കേരളം പിന്നില്‍ നിന്ന് മൂന്നാമതാണ്.

സര്‍വേ ഇങ്ങനെ…

ധനക്കമ്മി, സംസ്ഥാന നികുതി വരുമാനം, സംസ്ഥാനങ്ങളുടെ കടം, സംസ്ഥാന മൊത്ത ആഭ്യന്തര ഉത്പാദനം തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയായിരുന്നു സര്‍വേ. പഞ്ചാബ്, ബംഗാള്‍, കേരളം, ബിഹാര്‍, രാജസ്ഥാന്‍ എന്നിവയുടെ സാമ്ബത്തിക സ്ഥിതി നിരാശപ്പെടുത്തുന്നതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഉയര്‍ന്ന കടബാദ്ധ്യതയാണ് ഇവയുടെ പ്രധാന പ്രതിസന്ധി.

2004 മുതലുള്ള കണക്കെടുത്താല്‍ ബംഗാള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവ ഏറ്റവും പിന്‍നിരയില്‍ തന്നെ തുടരുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group