സർവ്വകലാശാലയിൽ നടന്ന വെടിവെയ്പ്പിൽ ദുഃഖം അറിയിച്ച് ഫ്രാ൯സിസ് മാർപാപ്പാ

ചെക് റിപ്പബ്ളിക്കിലെ പ്രാഗിൽ ചാൾസ് സർവ്വകലാശാലയിൽ നടന്ന വെടിവെയ്പിൽ ഖേദം പ്രകടിപ്പിച്ച് കൊണ്ട് ഫ്രാൻസിസ് മാർപാപ്പയുടെ ടെലിഗ്രാം സന്ദേശം.

തന്റെ ആത്മീയ സാമിപ്യം അറിയിച്ചു കൊണ്ട് നൽകിയ സന്ദേശം വത്തിക്കാൻ രാജ്യത്തിന്റെ സെക്രട്ടറി കർദ്ദിനാൾ പിയെത്രൊ പരോളിനാണ് ഒപ്പുവച്ചിട്ടുള്ളത്. ഈ ദുരന്തത്തിൽ മരണമടഞ്ഞവരെ സർവ്വശക്തനായ ദൈവത്തിന്റെ സ്നേഹ കരുണയ്ക്ക് സമർപ്പിച്ചു കൊണ്ട് അവരുടെ ദു:ഖിതരായ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ദൈവം ശക്തിയും സമാശ്വാസവും നൽകട്ടെയെന്നും, ഈ കഠിനമായ സമയത്തിലൂടെ കടന്നുപോകുന്ന രാജ്യത്തിന് തന്റെ പ്രാർത്ഥനയും പാപ്പാ വാഗ്ദാനം ചെയ്യുന്നുവെന്നും സന്ദേശത്തിൽ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group