ഉക്രൈൻ യുദ്ധം തുടങ്ങിയിട്ട് ആറ് മാസം പിന്നിടുമ്പോൾ യുദ്ധത്തിന്റെ ഇരകൾക്കായി പ്രാർത്ഥിച്ച് മാർപാപ്പ

റഷ്യ – ഉക്രൈൻ യുദ്ധം ആരംഭിച്ചിട്ട് ആറുമാസം പിന്നിടുന്ന അവസരത്തിൽ യുദ്ധത്തിന്റെ ഭീകരതയിൽ നിന്ന് കഷ്ടപ്പെടുന്ന ഉക്രേനിയൻ ജനതയുടെ സമാധാനത്തിനായി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ. ഒപ്പം സിറിയയിലെയും യെമനിലെയും മ്യാൻമറിലെയും യുദ്ധബാധിതരെ ഓർക്കാൻ പാപ്പാ ലോകത്തോട് ആഹ്വാനം ചെയ്തു. ആഗസ്റ്റ് 24ലെ പൊതുസദസിന്റെ അവസാനമാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

ഉക്രൈനിലെ സപ്പോരിസിയ ആണവ നിലയവുമായി ബന്ധപ്പെട്ട അപകടകരമായ സാഹചര്യം പാപ്പാ അനുസ്മരിച്ചു. ഒരു ദുരന്തത്തിന്റെ അപകടസാധ്യത ഒഴിവാക്കാൻ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് മാർപാപ്പ ആവശ്യപ്പെട്ടു. എല്ലാ യുദ്ധത്തടവുകാരെയും അപകടകരമായ അവസ്ഥയിലുള്ളവരെയും പാപ്പാ അനുസ്മരിച്ചു. അവരുടെ സുരക്ഷക്കായി അധികാരികൾ പ്രവർത്തിക്കണമെന്ന് പാപ്പാ അഭ്യർത്ഥിച്ചു. കൂടാതെ യുദ്ധത്തിൽ മരണമടഞ്ഞ നിരവധി കുട്ടികളെയും മുറിവേറ്റവരെയും അഭയാർത്ഥികളെയും പ്രത്യേകം ഓർത്തു പ്രാർത്ഥിക്കുന്നതായും പരിശുദ്ധ പിതാവ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group