ധന സമാഹരണത്തിന് വെർച്വൽ കായിക മേളയുമായി ഇന്തോനേഷ്യൻ ബിഷപ്പ് കൗൺസിൽ

Indonesian Bishops’ Council with virtual sports fair to raise funds

ജക്കാർത്ത: ഇന്തോനേഷ്യയിൽ ബിഷപ്പ് കോൺഫെറൻസിന്റെ (കെ.ഡബ്ല്യൂ.ഐ) ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിലെ അദ്ധ്യാപകർക്കും സ്കൂളുകൾക്കുമായി പണം സമാഹരിക്കുന്നതിന് വെർച്വൽ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ഇന്തോനേഷ്യൻ ബിഷപ്പ്സ് കോൺഫെറൻസ് ചെയർമാൻ കർദിനാൾ ഇഗ്നേഷ്യസ് സുഹാരിയോ ഹാർട്ട്ജോട്ട് മോഡ്‌ജോയും മറ്റ് 17-ഓളം ബിഷപ്പുമാരും മത്സരങ്ങളിൽ സജീവ സാന്നിധ്യങ്ങളായിരുന്നു. ‘കാരിത്താസ് ക്രിസ്മസ് ക്രോസ്സ് ചലഞ്ച് 2020 ‘ എന്നാണ് പരിപാടിയ്ക്ക് നാമകരണം ചെയ്തിരിക്കുന്നത്. ഇന്തോനേഷ്യൻ ജെസ്യൂട്ട് പൂർവവിദ്യാർഥി സംഘടനയുടെയും കാരിത്താസ് ഇന്തോനേഷ്യ കെ.ഡബ്ല്യൂ.ഐ എന്നിങ്ങനെയുള്ള വിവിധ കത്തോലിക്കാ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്.

ഡിസംബർ ഒന്നിന് ജക്കാർത്തയിലെ ‘ഔർ ലേഡി ഓഫ് അസംപ്ഷൻ കത്തീഡ്രൽ’ പള്ളിയിൽ നടന്ന വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷമാണ് കർദിനാൾ സുഹാരിയോ ഔദ്യോധികമായി പരിപാടി ഉത്ഗഠനം ചെയ്തത്. ഈ മത്സരങ്ങളിൽ ഹൈസ്കൂൾ വിദ്യാർഥികൾ മുതൽ അമ്പത് വയസ്സ് പ്രായമുള്ളവർവരെ പങ്കെടുത്തിരുന്നു. സൈക്ലിങ്, നടത്തം, ഓട്ടം, മുതലായ മത്സരങ്ങൾ പ്രായഭേധമന്യേ ജനങ്ങൾ പങ്കെടുത്തിരുന്നെന്ന് കർദിനാൾ സുഹരിയോ യൂട്യൂബിൽ തത്സമയം സംപ്രേക്ഷണം ചെയ്ത പരിപാടിയിൽ അറിയിച്ചിരുന്നു. ഇത്തരമൊരു പരിപാടിയിൽ കർദിനാൾ, മെത്രാന്മാർ, പുരോഹിതൻമാർ, സഹോദരങ്ങൾ, കന്യാസ്ത്രീകൾ എന്നിവരുടെ പങ്കാളിത്തം ലോകത്തിന് തന്നെ മാതൃകയാണെന്ന് ജെസ്യൂട്ട് വൈദികൻ അന്റോണിയസ് വിധാർസോണോ പറഞ്ഞു. മത്സരം ആരംഭിക്കുന്നതിന് ഏതാനും ആഴ്ചകൾക്ക് മുൻപ് തന്നെ നവംബർ 15 മുതൽ മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തിരുന്നു.

മത്സരത്തിൽ പങ്കെടുത്തവർ ഓൺലൈനായി ആപ്ലിക്കേഷനിലൂടെയായിരുന്നു രജിസ്റ്റർ ചെയ്തത്. ഈ മാസം 11 ബില്യൺ റുപ്പിയ സമാഹരിക്കാനാണ് ലക്ഷ്യമെന്നും അതുവഴി 1800 അദ്ധ്യാപകർക്കും 180 ഓളം സ്കൂളുകൾക്കും ധനസഹായം ലഭിക്കുമെന്നും ഫാ.ഗ്ലൈൻ സെബാസ്റ്റ്യൻ പറഞ്ഞു. ഗ്രാമീണ സ്കൂളുകളിലെ അധ്യാപകർക്ക് ശമ്പളം വളരെ കുറവാണെന്നും സ്കൂളുകളുടെ സ്ഥിതിഗതികൾ വളരെ ശോചനീയമാണെന്നും ബിഷപ്പ് കൗൺസിൽ അഭിപ്രായപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group