ഇന്തോനേഷ്യയിലെ ക്രൈസ്തവ നരഹത്യ: ഭീകരരെ പിടികൂടാൻ സൈന്യത്തിന്റെ പ്രത്യേക വിഭാഗത്തെ നിയോഗിച്ചു

Indonesian Christian genocide: Special forces deployed to catch terrorists

ജക്കാർത്ത: കഴിഞ്ഞയാഴ്ച ഇന്തോനേഷ്യയിൽ ക്രൈസ്തവ വിശ്വാസികളെ കൊന്നൊടുക്കിയ ഇസ്ലാമിക ഭീകരരെ പിടികൂടുന്നതിനായി സൈന്യത്തിന്റെ പ്രത്യേക വിഭാഗത്തെ നിയോഗിച്ചു. സെൻട്രൽ സുലവേസി പ്രവിശ്യയിൽ വെള്ളിയാഴ്ച ഉണ്ടായ ആക്രമണത്തിൽ സാൽവേഷൻ ആർമി പ്രൊട്ടസ്റ്റന്റ് സഭയിലെ നാല് അംഗങ്ങളാണു ദാരുണമായി കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയത് ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള ഈസ്റ്റ് ഇന്തോനേഷ്യൻ മുജാഹിദ്ദീനാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

അതേസമയം രാജ്യത്ത് നിരവധി ഭീകരസംഘടനകൾ ഇസ്ലാമിക് സ്റ്റേറേറ്റിനോട് ആഭിമുഖ്യം പ്രഖ്യാപിച്ച് പ്രവർത്തിക്കുന്നതിനാൽ വിശദമായ അന്വേഷണം നടന്നേക്കുമെന്നാണ് സൂചന. അക്രമികളെ പിടികൂടുന്നതിൽ പോലീസിനു സഹായം നല്കാനാണു പ്രത്യേക സൈനികവിഭാഗത്തെ നിയോഗിച്ചിരിക്കുന്നത്. പത്തോളം വരുന്ന ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ നാല് ക്രൈസ്തവ വിശ്വാസികളാണ് കൊല്ലപ്പെട്ടത്. ഇവരിൽ ഒരാളെ തലയറുത്താണ് കൊല ചെയ്തത്. ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യയിൽ ക്രൈസ്തവർ കടുത്ത പീഡനത്തിനിരയാകുന്നതായി ഇതിന് മുൻപും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group