മതാന്തരസംവാദം പകരം വയ്ക്കാനാവാത്ത അടിയന്തിര സേവനമാണെന്നും അത് സമാധാനത്തിലേക്കുള്ള പാത സുഗമമാക്കുമെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.
ലോക മതാന്തര ഐക്യവാരം (World Interfaith Harmony Week) ആചരിക്കപ്പെടുന്ന പശ്ചാത്തലത്തിൽ അതിന്റെ ആംഗല ചരുക്കസംജ്ഞ, “ഡബ്ല്യു ഐ എച്ച് ഡബ്ല്യു” (#wihw2024) എന്ന ഹാഷ്ടാഗോടു കൂടി കുറിച്ച ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.
മതാന്തര സംവാദത്തിന്റെ സരണി സമാധാനത്തിൻറെയും സമാധാനത്തിനു വേണ്ടിയുള്ളതുമായ ഒരു പൊതുപാതയാണ്, അതിനാൽ അത് അനിവാര്യവും മാറ്റാനാവാത്തതുമാണ്. സകലത്തിൻറെയും സ്രഷ്ടാവിൻറെ സ്തുതിക്കും മഹത്വത്തിനുമായി, മനുഷ്യരാശിക്കുള്ള അടിയന്തിരവും പകരം വയ്ക്കാനാകാത്തതുമായ സേവനമാണ് മതാന്തര സംവാദം. #wihw2024 ”പാപ്പാ കുറിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group