കോവിഡ് വ്യാപനം ; ആരാധനാലയങ്ങളില്‍ അഞ്ചിലേറെ പേര്‍ പാടില്ല

കോവിഡ്​ വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങളിൽ അഞ്ചിലധികം ആളുകള്‍ ഒത്തുകൂടുന്നതിന്​ നിയന്ത്രണമേര്‍പ്പെടുത്തി യു.പി സര്‍ക്കാര്‍.സംസ്ഥാനത്ത്​ കോവിഡ്​ രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ലഖ്നൗവിലെ ലോക്​ഭവനില്‍ ശനിയാഴ്ച രാത്രി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിലാണ്​ പുതിയ തീരുമാനം ​.24 മണിക്കൂറിനുള്ളില്‍ 12,787 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​. 48 പേര്‍ മരിക്കുകയും ചെയ്​തു. ഇതോടെ ഉത്തര്‍പ്രദേശില്‍ കോവിഡ്​ ബാധിച്ചവരു​ടെ എണ്ണം 6,76,739 ​ആയി. 9,085 പേരാണ് ഇതുവരെ​ മരിച്ചത്​.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join WhatsApp group
https://chat.whatsapp.com/Emik7Nrc764ClgMebh6cJL